പെരുന്നാൾ അവധി; ആരോഗ്യ കേന്ദ്രങ്ങൾക്ക് സമയമാറ്റം
text_fieldsദോഹ: പെരുന്നാൾ അവധി ദിവസങ്ങളിലെ ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പ്രവർത്തനസമയം പ്രഖ്യാപിച്ചു. ജൂൺ 16 മുതൽ 21 വരെയാണ് അവധി. ഈ ദിവസങ്ങളില്‍ രാജ്യത്തെ 31 ആരോഗ്യകേന്ദ്രങ്ങളില്‍ 20 എണ്ണം പ്രവര്‍ത്തിക്കും. അൽ വക്റ, ഓൾഡ് എയർപോർട്ട്, അൽ മഷാഫ്, അൽ തുമാമ, റൗദത് അൽ ഖൈൽ, ഒമർ ബിൻ ഖത്താബ്, അൽ സദ്ദ്, ലീബൈബ്, ഗരാഫത് അൽ റയ്യാൻ, മദീനത് ഖലീഫ, അബൂബക്കർ അൽ സിദ്ദീഖ്, അൽ റയ്യാൻ, മിസൈമീർ, മുഐതിർ, അൽഖോർ, അൽ റുവൈസ്, അൽ ഷീഹാനിയ, വെസ്റ്റ് ബേ, ഉമ്മു സലാൽ, അൽ ജുമൈലിയ എന്നീ കേന്ദ്രങ്ങളാണ് അവധി ദിവസങ്ങളിലും പ്രവർത്തിക്കുക. രാവിലെ ഏഴുമുതൽ രാത്രി 11 വരെ സേവനം ലഭ്യമാകും. എന്നാൽ, വെസ്റ്റ് ബേ, ഉമ്മുസലാൽ എന്നിവിടങ്ങളിലെ ഡെന്റൽ വിഭാഗത്തിന്റെ പ്രവർത്തനം രാവിലെ ഏഴുമുതൽ പത്തുവരെയാണ്. അൽ ജുമൈലിയ ഹെൽത്ത് സെന്റർ ഓൺ കാൾ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കും. സ്പെഷാലിറ്റി ക്ലിനിക്കുകൾ രണ്ട് ഷിഫ്റ്റുകളിലായി അപ്പോയിന്റ്മെന്റുകൾ വഴി ലഭ്യമാകും. രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെയും, വൈകീട്ട് നാലു മുതൽ രാത്രി 10 വരെയുമാണ് ഷിഫ്റ്റ്.
ഒഫ്താൽമോളജി, ഡെർമറ്റോളജി, ഇ.എൻ.ടി ക്ലിനിക്കുകൾ ലീബൈബ്, റൗദത്ത് അൽ ഖൈൽ എന്നീ കേന്ദ്രങ്ങളിൽ ദിവസവും പ്രവർത്തിക്കും. പ്രീമാരിറ്റൽ സ്ക്രീനിങ് ക്ലിനിക്ക് ജൂൺ 17ന് അൽ മഷാഫ് ഹെൽത്ത് സെന്ററിൽ വൈകീട്ട് നാലു മുതൽ രാത്രി 10 വരെയും, അൽ റയ്യാൻ ഹെൽത്ത് സെന്ററിൽ 18ന് രാവിലെ ഏഴു മുതൽ രണ്ടു വരെയും പ്രവർത്തിക്കും. ലീബൈബ് ഹെൽത്ത് സെന്റർ ജൂൺ 20ന് രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ പ്രവർത്തിക്കും. അടിയന്തര സേവനം നൽകാൻ 11 ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. അൽ ഷീഹാനിയ, അബൂബക്കർ അൽ സിദ്ദീഖ്, അൽ കഅബാൻ, ഗരാഫ അൽ റയ്യാൻ, റൗദത്ത് അൽ ഖൈൽ, അൽ കരാന (മുതിർന്നവർക്ക് മാത്രം), മുഐതർ, അൽ റുവൈസ്, ഉമ്മു സലാൽ, അൽ മഷാഫ്, അൽ സദ്ദ് (മുതിർന്നവർക്കും കുട്ടികൾക്കും) എന്നിവയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

