ആരോഗ്യ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
text_fieldsചെന്നൈ മലബാർ മുസ്ലിം അസോസിയേഷൻ അലുമ്നി ഖത്തർ സംഘടിപ്പിച്ച ആരോഗ്യ
ക്യാമ്പിൽനിന്ന്
ദോഹ: ചെന്നൈ മലബാർ മുസ്ലിം അസോസിയേഷൻ അലുമ്നി ഖത്തർ, ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാൽ ശാഖയുമായി സഹകരിച്ച് ആരോഗ്യ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
സമൂഹാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി. രജിസ്റ്റർ ചെയ്ത് പങ്കെടുത്തവർക്ക് ബ്ലഡ് ഷുഗർ, ക്രിയാറ്റിനിൻ, നേത്രപരിശോധന, കൊളസ്ട്രോൾ, ബി.എം.ഐ, ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകൾ ആസ്റ്റർ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ സൗജന്യമായി നടത്തി.
ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാലിലെ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. മാത്യു വി. ഏബ്രഹാം “ഹൃദയാരോഗ്യം” എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ഹൃദയാരോഗ്യം നിലനിർത്താൻ ജീവിതശൈലി മാറ്റങ്ങൾ, സന്തുലിതാഹാരം, വ്യായാമം തുടങ്ങിയവയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
എം.എം.എ അലുമ്നി ഖത്തർ ജനറൽ സെക്രട്ടറി മുഹമ്മദ് റിഷാദ് അബ്ദു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഫൈസൽ സി.കെ. അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. ജാഫർ നന്ദിയും പറഞ്ഞു.
ആരോഗ്യ ബോധവത്കരണ പ്രഭാഷണം നടത്തിയ ഡോ. മാത്യു വി. ഏബ്രഹാമിന് എം.എം.എ അലുമ്നി ഖത്തർ ഭാരവാഹികൾ ഉപഹാരം സമ്മാനിച്ചു.
പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കുമായി പ്രിവിലേജ് കാർഡ് വിതരണം നടന്നു. ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാൽ ബ്രാഞ്ച് മാനേജർ ശ്രീജു ശങ്കർ, ലോക കേരളസഭാംഗവും അലുമ്നി മുതിർന്ന അംഗവുമായ അബ്ദുറൗഫ് കൊണ്ടോട്ടിക്ക് പ്രിവിലേജ് കാർഡ് നൽകി പ്രകാശനം ചെയ്തു. കാർഡിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ആസ്റ്റർ മാർക്കറ്റിങ് മാനേജർ സജിത്ത് വിശദീകരിച്ചു.
പരിപാടിയോടനുബന്ധിച്ച് ‘ഫിറ്റ്നസ് ചലഞ്ച്’ എന്ന പുതിയ സംരംഭം ഡോ. മാത്യു വി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങൾ ട്രഷറർ നബീൽ പി.എൻ.എം. അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ എം.കെ. സലീത്, മുഹമ്മദ് നവീദ്, ഷമീർ മണ്ണറോട്ട്, തൻവീർ ഇബ്രാഹിം, സാലിഹ് വെള്ളിശ്ശേരി, മുഹമ്മദ് ജാസിം, എ.വി. ഷമീം, ഹിഷാം സുബൈർ, ജിതിൻ ലത്തീഫ്, പി. ഷഫീഖ്, അബ്ദുൽ കഹാർ, വി. ആദിൽ, നിഹാൽ കമാൽ, ആസ്റ്റർ ക്യാമ്പ് കോഓഡിനേറ്റർ മുഹമ്മദ് അലി ഷിഹാബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

