സ്റ്റേഡിയങ്ങളിൽ ആരോഗ്യ സുരക്ഷ
text_fieldsദോഹ: ലോകകപ്പ് വേളയിൽ എട്ട് സ്റ്റേഡിയങ്ങളിലുമായി നൂറോളം ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഇതിന് പുറമെ ഫാന്‍ സോണുകളിലും ഫാന്‍ വില്ലേജുകളും ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കുകളുണ്ടാകും. കോവിഡിന് ശേഷം ആരാധകര്‍ക്ക് പൂര്‍ണതോതില്‍ പ്രവേശനം നല്കി നടത്തുന്ന ലോകത്തെ ഏറ്റവും വലിയ മഹാമേളയാണ് ലോകകപ്പ് ഫുട്ബാള്‍. ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് ലോകം കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന സമയം കൂടിയായതിനാൽ ലോകകപ്പ് സംഘാടകരും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് സുപ്രീം ഹെൽത്ത് കെയർ കമ്യൂണിക്കേഷൻഷ് കമ്മിറ്റി മേധാവി അലി അബ്ദുല്ല അൽ കാതിർ പറഞ്ഞു.
ഖത്തര്‍ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് എട്ടു വേദികളിലായി 100 ക്ലിനിക്കുകളാണ് തുടങ്ങുന്നത്. ഇതിന് പിന്നാലെ ആരാധകര്‍ തടിച്ചുകൂടുന്ന അല്‍ബിദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, ഫാന്‍ സോണുകള്‍, ഫാന്‍ വില്ലേജുകള്‍ എന്നിവിടങ്ങളിലും ക്ലിനിക്കുകളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തര ചികിത്സക്കുശേഷം കൂടുതല്‍ ചികിത്സ ആവശ്യമായവരെ ആശുപത്രികളില്‍ എത്തിക്കാനുള്ള സംവിധാനവും ഒരുക്കും. ലോകകപ്പ് സമയത്ത് ആരോഗ്യമേഖലയുടെ പങ്ക് അടിയന്തര ചികിത്സക്കും മെഡിക്കല്‍ സേവനങ്ങള്ക്കുമപ്പുറമാണ്. സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളുടെ പരിശോധനകള്‍, ഭക്ഷ്യസുരക്ഷ, പകര്‍ച്ചവ്യാധികള്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വിലയിരുത്തല്‍ തുടങ്ങിയവയെല്ലാം ക്ലിനിക്കുകളുടെ ഉത്തരവാദിത്തമാണ്.
ഫാൻ വില്ലേജുകളിൽ പരിചയ സമ്പന്നരായ ആരോഗ്യപ്രവർത്തകർ അടങ്ങിയ സംഘം മുഴുസമയവും സേവനത്തിനുണ്ടാവും. ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണ് രാജ്യത്തിന്റേതെന്നും, കോവിഡിനെ മികവുറ്റ രീതിയിൽ കൈകാര്യംചെയ്തവർ എന്നനിലയിൽ ലോകകപ്പിലും ഈ സേവനം തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

