ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടി
text_fieldsലഹരിഗുളികകൾ ഷൂസിൽ ഒളിപ്പിച്ച നിലയിൽ
ദോഹ: ഖത്തറിലേക്ക് ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം എയർ കാർഗോ ഇൻസ്പെക്ടർമാരും ൈപ്രവറ്റ് എയർപോർട്ട് കസ്റ്റംസും പിടികൂടി. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിൽ സ്വകാര്യ പാഴ്സലിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 17 ലഹരി ഗുളികകൾ കണ്ടെത്തിയത്.
രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്കുനേരെ കസ്റ്റംസ് വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്. നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിന് പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്റ്റംസ് ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വരെ വായിച്ചെടുക്കാൻ കഴിയുന്ന സമർഥരായ ഉദ്യോഗസ്ഥരെയാണ് വിമാനത്താവളത്തിലടക്കം നിയോഗിച്ചിരിക്കുന്നത്.

