Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​യ്യാ കെ​ട്ടു​ങ്ങ​ൽ...

ഹ​യ്യാ കെ​ട്ടു​ങ്ങ​ൽ സ​മാ​പ​ന പ​രി​പാ​ടി

text_fields
bookmark_border
Hayya koyyungal
cancel
camera_alt

ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി സം​സാ​രി​ക്കു​ന്നു

ദോ​ഹ: ‘ഹ​യ്യാ കെ​ട്ടു​ങ്ങ​ൽ’ എ​ന്ന പേ​രി​ൽ ഒ​രു​മാ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ​യും ഖ​ത്ത​റി​ലെ പ​രി​പാ​ടി​ക​ളു​ടെ​യും സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​മീ​ർ അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​നാ​മാ​ക്ക​ൽ കെ​ട്ടു​ങ്ങ​ൽ വെ​ൽ​ഫെ​യ​ർ അ​​സോ​സി​യേ​ഷ​ൻ (ഇ​ക്​​വ) പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ഖാ​ലി​ദ് അ​ധ്യ​ക്ഷം വ​ഹി​ച്ചു.

ലോ​ക ഫു​ട്​​ബാ​ൾ മാ​മാ​ങ്കം ഏ​റ്റ​വും സ​മാ​ധാ​ന​പ​ര​മാ​യ ആ​സ്വാ​ദ്യാ​നു​ഭ​വ​മാ​ക്കി​യ ഖ​ത്ത​റി​നെ ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി അ​ഭി​ന​ന്ദി​ച്ചു. അ​തി​ജീ​വ​ന​ത്തി​ന്റെ​യും ഇഛാ​ശ​ക്തി​യു​ടെ​യും മാ​ത്ര​മ​ല്ല എ​തി​രാ​ളി​ക​ളെ സ്നേ​ഹം​കൊ​ണ്ട് അ​ടു​പ്പി​ച്ച് നി​ർ​ത്തു​ന്ന അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ലോ​ക ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക​ക​പ്പ്​ സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ ക​ളി​ക്ക​ള​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്താ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട, കെ​ട്ടു​ങ്ങ​ൽ സ്വ​ദേ​ശി സോ​മ​സു​ന്ദ​ര​ൻ മാ​മ്പു​ള്ളി​യെ ആ​ദ​രി​ച്ചു. പ​ത്താം​ത​ര​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ നി​ലോ​ഫ​ർ അ​ൽ​ത്താ​ഫി​ന്​ ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി മെ​മ​േ​ൻ​റാ സ​മ്മാ​നി​ച്ചു. അ​ന​സ് ഹ​മീ​ദ്, റ​ഷീ​ദ് ബു​ഹാ​രി, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷി​ബി​ന മ​ഷൂ​ദ്, സോ​മ സു​ന്ദ​ര​ൻ, അ​ൽ​ത്താ​ഫ് നൂ​റു​ദ്ദീ​ൻ, കെ.​ബി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് ബാ​വ, ഇ​ക്​​വ ട്ര​ഷ​റ​ർ അ​ബ്ദു​ൾ അ​സീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ഷ്‌​താ​ഖ്‌ ഹാ​രി​ദ്‌ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Hayya Kottungal Concluded
Next Story