Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഹ​യ്യ​യു​ടെ...

‘ഹ​യ്യ​യു​ടെ ലോ​ക​ക​പ്പ് വി​ജ​യം ക​രു​ത്താ​യി’

text_fields
bookmark_border
ഹ​യ്യ സി.​ഇ.​ഒ സ​ഈ​ദ് അ​ൽ കു​വാ​രി
cancel
camera_alt

ഹ​യ്യ സി.​ഇ.​ഒ സ​ഈ​ദ് അ​ൽ കു​വാ​രി

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​ന് വേ​ണ്ടി രൂ​പ​ക​ൽ​പ​ന ചെ​യ്ത ഹ​യ്യ പ്ലാ​റ്റ്‌​ഫോ​മി​ന്റെ വി​ജ​യം ഹ​യ്യ സേ​വ​നം തു​ട​ർ​ന്നും ന​ൽ​കു​ന്ന​തി​ൽ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യെ​ന്ന് സി.​ഇ.​ഒ സ​ഈ​ദ് അ​ലി അ​ൽ കു​വാ​രി. ഹ​യ്യ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് ഖ​ത്ത​റി​ലെ പ്ര​ധാ​ന ടൂ​റി​സം പ​ദ്ധ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി സ​ന്ദ​ർ​ശ​ക​രി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​താ​യും സ​ഈ​ദ് അ​ലി അ​ൽ കു​വാ​രി പ​റ​ഞ്ഞു.ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നാ​യി രാ​ഷ്ട്ര നാ​യ​ക​രു​ടെ ദീ​ർ​ഘ​ദൃ​ഷ്ടി​യു​ടെ ഫ​ല​മാ​യാ​ണ് ഹ​യ്യ പ്ലാ​റ്റ്‌​ഫോം നി​ല​വി​ൽ വ​ന്ന​തെ​ന്ന് ഖ​ത്ത​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ൽ കു​വാ​രി ചൂ​ണ്ടി​ക്കാ​ട്ടി.

എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് ഖ​ത്ത​ർ, വേ​ൾ​ഡ് അ​ക്വാ​ട്ടി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് തു​ട​ങ്ങി ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കാ​യും മ​റ്റു പ​രി​പാ​ടി​ക​ൾ​ക്കാ​യും ഖ​ത്ത​റി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും ഹ​യ്യ പ്ലാ​റ്റ്‌​ഫോം ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ലേ​ക്കു​ള്ള ഗേ​റ്റ് വേ ​ആ​യി ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ഏ​ഷ്യ​ൻ ക​പ്പ് വേ​ള​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി രാ​ജ്യ​ത്തെ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വേ​ദി​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ടാ​ക്‌​സി ബു​ക്കി​ങ് സേ​വ​ന​മാ​യ ക​ർ​വ​യും ഫാ​ൻ അ​ല​ർ​ട്ട് സേ​വ​ന​വും ഇ​തി​ലു​ൾ​പ്പെ​ടും. വ​ൻ​ക​ര​യു​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി മീ​ഡി​യ പെ​ർ​മി​റ്റ് ആ​വ​ശ്യ​മു​ള്ള​വ​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ലോ​ക​ക​പ്പി​ന് ശേ​ഷ​വും സേ​വ​ന​ത്തി​നാ​യി ഹ​യ്യ പ്ലാ​റ്റ്‌​ഫോം രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തി​നാ​ൽ ടൂ​റി​സ്റ്റ് വി​സ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക അ​നി​വാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും അ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി പു​തി​യ ടൂ​റി​സ്റ്റ് വി​സ​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി അ​വ​ത​രി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും വി​സ ല​ഭി​ക്കു​ന്ന​തി​ന് ഹ​യ്യ പ്ലാ​റ്റ്‌​ഫോം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഖ​ത്ത​റി​ലെ എ​ല്ലാ മേ​ള​ക​ൾ​ക്കു​മു​ള്ള സേ​വ​ന​ങ്ങ​ളും ഹ​യ്യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹ​യ്യ പ്ലാ​റ്റ്‌​ഫോ​മി​ൽ ല​ഭ്യ​മാ​യ ടൂ​റി​സ്റ്റ് വി​സ​ക​ൾ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​താ​യി​രി​ക്കും.

ഹ​യ്യ വി​സ​യി​ൽ രാ​ജ്യ​ത്തെ​ത്തു​ന്ന​വ​ർ​ക്ക് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ-​ഗേ​റ്റു​ക​ൾ വ​ഴി പ്ര​വേ​ശ​നം ല​ഭി​ക്കു​ക​യും ചെ​യ്യും. അ​ബൂ സം​റ വ​ഴി എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് വാ​ഹ​ന പെ​ർ​മി​റ്റു​ക​ൾ ല​ഭി​ച്ച​തി​നാ​ൽ രാ​ജ്യ​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഹ​യ്യ​യി​ൽ ത​ന്നെ വാ​ഹ​ന​ങ്ങ​ളു​ടെ പ്രീ-​ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് -അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഹ​യ്യ​യി​ൽ ജോ​ലി​ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ല

ഹ​യ്യ പ്ലാ​റ്റ്‌​ഫോം വ​ഴി ല​ഭി​ക്കു​ന്ന വി​സ​ക​ളി​ൽ ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​ർ​ക്ക് ജോ​ലി ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്ന് സ​ഈ​ദ് അ​ൽ കു​വാ​രി ഓ​ർ​മി​പ്പി​ച്ചു. ഹ​യ്യ വി​സ​ക​ൾ തൊ​ഴി​ൽ വി​സ​ക​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​യി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള തൊ​ഴി​ൽ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

‘ഹ​യ്യ; മെ​യ്ഡ് ഇ​ൻ ഖ​ത്ത​ർ’

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ അ​വ​ത​രി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ത​ന്നെ പ്ര​ശം​സ പി​ടി​ച്ചുപ​റ്റി​യ ഹ​യ്യ പ്ലാ​റ്റ്ഫോം പൂ​ർ​ണ​മാ​യും ഖ​ത്ത​റി​ന്റെ നി​ർ​മി​തി​യാ​ണ്. ഒ​രു കൂ​ട്ടം സ്വ​ദേ​ശി ഐ.​ടി വി​ദ​ഗ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ലാ​റ്റ്‌​ഫോം ഡെ​വ​ല​​പ് ചെ​യ്ത​ത്. ലോ​ക​ക​പ്പ് വേ​ള​യി​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ടൂ​ർ​ണ​മെ​ന്റി​ന് ശേ​ഷം കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ വ​ലി​യ അ​ള​വി​ൽ അ​ഭ്യ​ർ​ഥ​ന​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള പ്രാ​പ്തി നേ​ടി​ക്ക​ഴി​ഞ്ഞെ​ന്നും സ​ഈ​ദ് അ​ൽ കു​വാ​രി പ​റ​ഞ്ഞു. ഖ​ത്ത​റി​ന്റെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന രം​ഗ​ത്തെ സു​പ്ര​ധാ​ന പു​രോ​ഗ​തി​യു​ടെ സൂ​ച​ന​യാ​ണ് ഹ​യ്യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നെ​ന്ന് സി.​ഇ.​ഒ അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞു. ഹ​യ്യ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 3.8 ദ​ശ​ല​ക്ഷ​മാ​യി.

പ്ലാ​റ്റ്‌​ഫോ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കു​ന്ന മു​ഴു​വ​ൻ സ​മ​യ കോ​ൾ​സെ​ന്റ​ർ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള അ​ധി​ക​സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം പ്ലാ​റ്റ്‌​ഫോം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ക്യു.​എ​ൻ.​എ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഹ​യ്യ ടു ​ഖ​ത്ത​ർ 2022 മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ അ​ടു​ത്തി​ടെ മി​ഡി​ലീ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക ഡി​ജി​റ്റ​ൽ അ​വാ​ർ​ഡ് 2022ൽ ​മി​ക​ച്ച മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ള്ള ഗോ​ൾ​ഡ് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fifa World CupHayya Qatar World Cup
News Summary - Hayya Qatar World Cup
Next Story