ഹസൻ അൽ തവാദി എസ്.സി മാനേജിങ് ഡയറക്ടർ
text_fieldsഹസൻ അൽ തവാദി
ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്.സി) മാനേജിങ് ഡയറക്ടറായ ഹസ്സൻ ബിൻ അബ്ദുല്ല അൽ തവാദിയെ നിയമിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് അമിരി ഉത്തരവിലൂടെ പുതിയ നിയമം പ്രഖ്യാപിച്ചത്.
ലോകകപ്പ് ഫുട്ബാളിന്റെ സംഘാടനത്തിന് നേതൃത്വം നൽകിയ സുപ്രീം കമ്മിറ്റി കഴിഞ്ഞ നവംബറിലാണ് പുതിയ രൂപത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടത്.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ചെയർമാനും ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി വൈസ് പ്രസിഡന്റായും വിവിധ മന്ത്രിമാർ അംഗങ്ങളായും ബോർഡായാണ് പുനഃസംഘടിപ്പിച്ചത്.
ഭാവിയിൽ രാജ്യം ആതിഥ്യമൊരുക്കുന്ന കായികമേളകൾ ഉൾപ്പെടെ സംഘാടന ചുമതലയാണ് എസ്.സിക്കുള്ളത്. നേരത്തേ സുപ്രീം കമ്മിറ്റിയുടെ സെക്രട്ടറി ജനറലായിരുന്നു ഹസൻ അൽ തവാദി.

