Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹസ്സൻ അൽ തവാദി;...

ഹസ്സൻ അൽ തവാദി; ലോകകപ്പിൻെറ നായകൻ

text_fields
bookmark_border
ഹസ്സൻ അൽ തവാദി; ലോകകപ്പിൻെറ നായകൻ
cancel
camera_alt

ഹസ്സൻ അൽ തവാദി

ദോഹ: ഖത്തർ ലോകകപ്പിൻെറ നായകനാണ്​ ഹസ്സൻ അൽ തവാദി എന്ന 41കാരൻ. ലോകകപ്പിൻെറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ലെഗസി ആൻഡ്​ ഡെലിവറിയുടെ സെക്രട്ടറി ജനറൽ. അറബ്​ മണ്ണിലേക്ക്​ ആദ്യമായെത്തിയ വിശ്വമേളയെ ലോകചരിത്രത്തിലെ സംഭവബഹുലമായ അധ്യായമാക്കി മാറ്റുന്നതിൽ ഈ നായകൻെറ മികവ്​ ചെറുതല്ല. പ്രതിസന്ധികളെയെല്ലാം ​തരണംചെയ്​ത്​ ലോകം കണ്ടതിൽ മികച്ച മേളയാക്കി ലോകകപ്പ്​ മാറാൻ ഒരുങ്ങു​േമ്പാൾ ഹസ്സൻ അൽ തവാദിയുടെ തളരാത്ത അധ്വാനവും ദീർഘവീക്ഷണവും നയതന്ത്ര മികവുമാണ്​ വിജയം കാണുന്നത്​. കായികസംഘാടനത്തിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ ഇപ്പോൾ ഈ ചെറുപ്പക്കാരൻെറ പേരുമുണ്ട്​. പ്രഫഷൻകൊണ്ട്​ അഭിഭാഷകനായിരുന്നെങ്കിലും ഇന്ന്​ ഖത്തർ ലോകത്തിന്​ മുന്നിലേക്ക്​ സമർപ്പിക്കുന്ന മാനേജ്​മെൻറ്​ വിദഗ്​ധനായി മാറിയിരിക്കുന്ന എസ്​.സി അധിപനായി അൽ തവാദി. ഖത്തർ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റി, ഖത്തർ ഹോൾഡിങ്​സ്​ എന്നിവയുടെ ജനറൽ കൗൺസൽ പദവിയിലിരുന്ന മിടുക്കുമായാണ്​ ലോകകപ്പിൻെറ മുഖ്യസംഘാടക പദവിയിലെത്തുന്നത്​.

അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയുടെ സർവ പിന്തുണയും ഈ യുവ സംഘാടകൻെറ നേതൃത്വത്തിനുണ്ട്​.

സംഘാടനവും അടിസ്​ഥാന സൗകര്യവുംകൊണ്ട്​ ലോകം കണ്ടതിൽ ഏറ്റവും മികച്ച ഫുട്​ബാൾ മേളയായിരിക്കും ഖത്തർ 2022 എന്ന്​ അൽ തവാദി സാക്ഷ്യപ്പെടുത്തുന്നു.

'എല്ലാ വാർപ്പുമാതൃകകളെയും തച്ചുടച്ച് ചരിത്രത്തിൽ സമാനതകളില്ലാത്ത ലോകകപ്പിനാണ് ഖത്തർ ആതിഥ്യംവഹിക്കുകയെന്നും ഖത്തറി​െൻറയും മേഖലയുടെയും അതിലുപരി ലോകത്തി​െൻറയും ടൂർണമെൻറാണിതെന്നും മിഡിലീസ്​റ്റിലെയും അറബ് ലോകത്തെയും നൂറുകോടി ജനങ്ങൾക്ക് മികച്ച അനുഭവമായിരിക്കും' - തവാദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Hassan al-Tawadi; World Cup captain
Next Story