Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2020 2:54 AM GMT Updated On
date_range 2020-03-05T08:24:19+05:30മിഠായിപ്പെട്ടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹഷീഷ് പിടികൂടി
text_fieldsദോഹ: മിഠായികളിൽ ഒളിപ്പിച്ച് രാജ്യത്തേക്കു കടത്താൻ ശ്രമിച്ച ഹഷീഷ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ ്റംസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് പിടികൂടി. പെട്ടിയിലടച്ച സ്റ്റഫ് ചെയ്ത കുക്കീസുകൾക്കുള്ളിലാണ് മയക്കുമരുന്ന് നിറച്ച് കടത്താനുള്ള ശ്രമം നടത്തിയത്. പരിശോധനയിൽ 11.63 കിലോ ഹഷീഷ് പിടിച്ചെടുത്തതായി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കസ്റ്റംസ് അറിയിച്ചു. ഏഷ്യൻ രാജ്യത്തുനിന്നുവന്ന യാത്രക്കാരനിൽനിന്നാണ് ഇവ പിടികൂടിയത്.അനധികൃത വസ്തുക്കൾ രാജ്യത്തേക്കു കടത്തുന്നതിനിടെ കസ്റ്റംസ് നിരന്തരം മുന്നറിയിപ്പുനൽകുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഹൈടെക് ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനും നിരന്തരമായ പരിശീലനവും നൽകിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Next Story