Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹസം മുബൈരീഖ് ജനറല്‍...

ഹസം മുബൈരീഖ് ജനറല്‍ ആശുപത്രിയും കോവിഡ്​ പരിശോധന കേന്ദ്രം

text_fields
bookmark_border
ഹസം മുബൈരീഖ് ജനറല്‍ ആശുപത്രിയും കോവിഡ്​ പരിശോധന കേന്ദ്രം
cancel
camera_alt??? ???????? ?????? ????????

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മുബൈരീഖ് ജനറല്‍ ആശുപത്രിയെ കോവിഡ് 19 രോഗബാധയുള്ളവരെ പരിശോധിക്കാനുള്ള പ്രത്യേകകേന്ദ്രമാക്കി മാറ്റി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ 42 തീവ്രപരിചരണ കിടക്കകളും 105 ഇന്‍പേഷ്യൻറ്​ കിടക്കകളും ഉള്‍പ്പെടെ 147 കിടക്കകളാണ് ആശുപത്രിയിലുള്ളത്. കിടക്കകളുടെ എണ്ണം 471 ആയി ഉയര്‍ത്താനുമാകും. തീവ്രപരിചരണ വിഭാഗത്തില്‍ 221ഉം ഇന്‍പേഷ്യൻറ്​ വിഭാഗത്തില്‍ 250 കിടക്കകളും എന്ന നിലയില്‍ ശേഷി ഉയര്‍ത്താനാകും. ഭാവിയില്‍ ആവശ്യമായി വന്നാല്‍ 150 കിടക്കകളോടെ കോവിഡ്19 അത്യാഹിത വിഭാഗവും സജ്ജമാക്കാനാകും.പകര്‍ച്ചവ്യാധിയെ തടയാനുള്ള രാജ്യത്തിൻെറ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മുബൈരിക് ജനറല്‍ ആശുപത്രിയെ വളരെ പെട്ടെന്ന് മാറ്റിയതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. വേഗത്തില്‍ വ്യാപിക്കുന്ന കൊറോണ വൈറസിന് തടയിടാന്‍ ഏറ്റവും ആവശ്യമായ തരത്തില്‍ മികച്ച നിലവാരത്തോടെ കാലതാമസം കൂടാതെയുള്ള നീക്കമാണ് നടത്തുന്നത്​.


കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി എത്തുന്നവരെ ഹസം മുബൈരിഖ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏറ്റവും ആവശ്യമായ ചികിത്സ വളരെ വേഗം നൽകുകയും ചെയ്യും. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ലെന്ന് ഉറപ്പുവരുത്താനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് ഹസം മുബൈരിക്ക് ആശുപത്രിയിലെ ഡോ. സഅദ് അല്‍ കഅബി പറഞ്ഞു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളില്‍ ഏറ്റവും ആധുനികമായ സൗകര്യങ്ങളുള്ളതിനാലാണ് ഹസം മുബൈരിഖ് ആശുപത്രി കോവിഡ് 19 ചികിത്സക്കായി തെരഞ്ഞെടുത്തത്​. എല്ലാ രാജ്യങ്ങളിലെയും സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ഇവിടെ ചികിത്സ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കു മാത്രമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥാപിച്ചതാണ് ഹസം മുബൈരീഖ് ആശുപത്രി.


നേരത്തേ രാജ്യത്തെ​ പ്രൈമറി ഹെൽത്​കെയർ കോർപറേഷൻെറ രണ്ട്​ ആശുപത്രികളിൽ കോവിഡ്​ രോഗപരിശോധനാസൗകര്യം ഏർപ്പെടുത്തിയിരുന്നു. കോവിഡ്​ രോഗം സംശയിക്കുന്ന ആളുകളെ കരുതൽവാസത്തിലാക്കാനുള്ള പ്ര​ത്യേക കേന്ദ്രവുമാണ്​​ ഈ ആശുപത്രികൾ. മാർച്ച്​ 18 മുതലാണ്​ റൗദത്ത്​ അൽ ഖെയ്​ൽ (തുമാമ) ഹെൽത്​ സ​െൻററിൽ കോവിഡ്​ 19 പരിശോധനലഭ്യമായിത്തുടങ്ങിയത്​. ഇവിടങ്ങളിൽ ഉണ്ടായിരുന്ന മറ്റ്​ സേവനങ്ങളൊക്കെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റുകയും ചെയ്​തിട്ടുണ്ട്​. ഈ ഹെൽത്​ സ​െൻററിൽ ഉണ്ടായിരുന്ന ഗർഭിണികളു​െട പരി​േശാധന, അൾട്രാസൗണ്ട്​, കുഞ്ഞുങ്ങളു​െട ചികിൽസയും പരിപാലനവും, എൻ.സി.ഡി അപ്പോയിൻറ്​മ​െൻറുകൾ എന്നീ സേവനങ്ങൾ ഉമർ ബിൻ അൽ ഖതാബ്​ ഹെൽത്​ സ​െൻററിലേക്ക്​ മാറ്റിയിട്ടുണ്ട്​. സാധാരണ രോഗികൾ റൗദത്ത്​ അൽ ഖെയ്​ൽ ഹെൽത്ത്​ ഹെൽത്​ സ​െൻററിൽ പോകാതെ അടുത്തുള്ള ഉമർ ബിൻ അൽ ഖതാബ്​, എയർപോർട്ട്​, ഉംഗുവൈലിന എന്നീ ഹെൽത്​ സ​െൻററുകളിൽ ആണ്​ ചികിൽസക്കായി എത്തേണ്ടത്​. റൗദത്ത്​ അൽ ഖെയ്​ലിലെ മറ്റ്​ ക്ലിനിക്കൽ അപ്പോയ്​ ൻമ​െൻറുകൾ ഉടൻ തന്നെ സൗകര്യത്തിനുനസരിച്ച്​ മാറ്റും. മൈദർ ഹെൽത്​സ​െൻററിലും കോവിഡ്​ 19 പരിശോധനകേന്ദ്രം നേരത്തേ തന്നെ പ്രവർത്തിക്കുന്നുണ്ട്​.

ഇവിടുത്തെ മറ്റ്​ സൗകര്യങ്ങൾ മറ്റ്​ ആശുപത്രിയിലേക്കും മാറ്റി. മൈദർ ഹെൽത്​സ​െൻററിൽ നിലവിലുള്ള സ്​ത്രീകൾക്കുള്ള ഗർഭപൂർവചികിൽസ, കുഞ്ഞുങ്ങൾക്കുള്ള ചികിൽസ, അൾട്രസൗണ്ട്​എൻ.സി.സി.ഡി അപ്പോയ്​മ​െൻറുകൾ എന്നിവ ഇനി മുതൽ അൽ വജ്​ബ ഹെൽത്​ സ​െൻററിലേക്ക്​ മാറ്റിയിട്ടുണ്ട്​. മറ്റ്​ പരിശോധനകൾക്ക്​ വരുന്ന രോഗികൾ അബൂബക്കർ അൽ സിദ്ദീഖ്​, അൽറയ്യാൻ, അൽ വജ്​ബ, അൽവാബ്​ എന്നീ ഹെൽത്​സ​െൻററുകളിൽ എത്തണമെന്നും കോർപറേഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newshasam mubairik hospital
News Summary - hasam mubairik hospital-qatar-gulf news
Next Story