ദോഹ: രാജ്യം ഭക്ഷ്യമേഖലയിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുന്നു. ഹസാദ് ഫുഡ് കമ്പനിയുടെ പുതിയ പ ്രാദേശിക കമ്പനി ആയ മഹാസീലിെൻറ പ്രവര്‍ത്തനം ജൂണ്‍ അഞ്ചു മുതല്‍ തുടങ്ങും. ഭക്ഷ്യ കാര്ഷി ക വ്യവസായ മേഖലയിലെ ഖത്തറിെൻറ പ്രീമിയര്‍ നിക്ഷേപകരാണ് ഹസാദ്. കാര്‍ഷികോത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്^ വിപണനം തുടങ്ങിയമേഖലകളിലാണ് പുതിയ കമ്പനിയുടെ പ്രവര്‍ത്തനം. ജൂണ്‍ അഞ്ചുമുതല്‍ കമ്പനി പ്രാദേശിക കര്‍ഷകരില്‍ നിന്നും ഫാമുകളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ സ്വീകരിച്ച് വിപണിയില്‍ എത്തിക്കും. മഹാസീല്‍ വെബ്സൈറ്റില്‍ 110ലധികം പ്രാദേശിക ഫാമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹസാദിെൻറ മാര്‍ക്കറ്റിങ്, കാര്‍ഷിക സേവനങ്ങള്‍ ഈ ഫാമുകള്‍ക്ക് ലഭിക്കും. ഖത്തറില്‍ ആകെയുള്ള ഉത്പാദന ക്ഷമമായ 800 ഫാമുകളില്‍ 15ശതമാനവും മഹാസീല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജൂണ്‍ മുതല്‍ കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ സ്വീകരിച്ച് വിപണിയില്‍ മാര്‍ക്കറ്റ് ചെയ്യും. സ്വകാര്യ കാര്‍ഷിക മേഖലയെ പിന്തുണക്കുന്നതില് എല്ലായിപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ഹസാദ് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അമിതഭാരം ഒഴിവാക്കാന്‍ ഹസാദിെൻറ പുതിയ കമ്പനിയിലൂടെ സാധിക്കും. മഹാസീലിെൻറ പദ്ധതികള്‍ക്കായുള്ള സ്ഥിരം ആസ്ഥാനത്തിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. അല്സെയ്ലിയയിലെ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപത്തായാണ് ഭൂമി അനുവദിച്ചത്്. മഹാസീലിെൻറ സ്ഥിരം സൗകര്യം സജ്ജമാകുന്നതുവരെ അബുഹമൂറിലെ നിലവിലെ സെന്‍ട്രല്‍ മാര്‍ക്കറ്റായിരിക്കും പുതിയ കമ്പനിയുടെ അസംബ്ലി പോയിൻറ്. ഇവിടെനിന്നും ഉത്പന്നങ്ങള്‍ സ്വീകരിക്കുന്നതിന് സൗകര്യമുണ്ടാകും. പ്രാദേശിക വിപണി ആവശ്യകതയെ പിന്തുണക്കുകയെന്നതാണ് ഹസാദ് ലക്ഷ്യമിടുന്നത്. ജൂണ്‍ അഞ്ചുമുതല്‍ പ്രാദേശിക വിപണിയില്‍ ഉത്പന്നങ്ങള്‍ സ്വീകരിക്കുകയും മാര്‍ക്കറ്റിങ് നടത്തുകയും ചെയ്യുമെന്ന്് മഹാസീല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അല്ഗെയ്തനി പറഞ്ഞു. അസംബ്ലിപോയിൻറുകളിലെത്തിക്കുന്ന ഉത്പന്നങ്ങള്‍ മികച്ച രീതിയില്‍ തരംതിരിച്ച് പാക്ക് ചെയ്ത് പ്രാദേശികവിപണിയില്‍ മാര്‍ക്കറ്റ് ചെയ്യും. മികച്ച രീതിയില്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുകയെന്നതാണ് ലക്ഷ്യം.