Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റിന്റെ...

ഖ​ത്ത​റിന്റെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ഹ​സാ​ദ്

text_fields
bookmark_border
ഖ​ത്ത​റിന്റെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ഹ​സാ​ദ്
cancel
camera_alt

ഹ​സാ​ദ്​ ഫു​ഡ്​ ആ​സ്ഥാ​നം

Listen to this Article

ദോ​ഹ: ഖ​ത്ത​റി‍െൻറ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി പ്ര​മു​ഖ ഭ​ക്ഷ്യ-​കാ​ർ​ഷി​ക നി​ക്ഷേ​പ​ക​രാ​യ ഹ​സാ​ദ്. ഖ​ത്ത​റി​ന​ക​ത്തും പു​റ​ത്തു​മാ​യി ഭ​ക്ഷ്യ, കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ഹ​സാ​ദ് ന​ട​പ്പാ​ക്കു​ന്ന​ത്.

ഭ​ക്ഷ്യ, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഖ​ത്ത​റി​ലെ മു​ൻ​നി​ര നി​ക്ഷേ​പ​ക​രാ​ണ് ഹ​സാ​ദ്. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ ഹ​സാ​ദി‍െൻറ വ്യ​ത്യ​സ്​​ത നി​ക്ഷേ​പ​ങ്ങ​ൾ ഖ​ത്ത​റി‍െൻറ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ബി​സി​ന​സ്​ റി​ലേ​ഷ​ൻ ഡ​യ​റ​ക്ട​ർ മു​ബാ​റ​ക് റാ​ഷി​ദ് അ​ൽ സ​ഹൂ​തി അ​റി​യി​ച്ചു.

കോ​ഴി, മാം​സം, ധാ​ന്യം, കൃ​ഷി തു​ട​ങ്ങി വ്യ​ത്യ​സ്​​ത ഭ​ക്ഷ്യ​മേ​ഖ​ല​ക​ളി​ലാ​ണ് ഹ​സാ​ദ് നി​ക്ഷേ​പ​മി​റ​ക്കി​യ​ത്.

ധാ​ന്യ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല ഹ​സാ​ദി‍െൻറ നി​ക്ഷേ​പ​മെ​ന്നും എ​ന്നാ​ൽ പു​തി​യ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ൾ ധാ​ന്യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ​യെ​ന്നും ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം പ്ര​ധാ​ന എ​ണ്ണ ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്നു​വെ​ന്നും മു​ബാ​റ​ക് അ​ൽ സ​ഹൂ​തി ഖ​ത്ത​ർ റേ​ഡി​യോ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റിെൻറ ഭ​ക്ഷ്യ​സു​ര​ക്ഷ ല​ക്ഷ്യം​വെ​ച്ച് ഒ​ന്നി​ല​ധി​കം ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ ഹ​സാ​ദി‍െൻറ നി​ക്ഷേ​പ​ങ്ങ​ളു​ണ്ടെ​ന്നും 2017ലെ ​പ്ര​തി​സ​ന്ധി​യും നി​ല​വി​ലെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യും കാ​ര​ണം ഭ​ക്ഷ്യ​വി​ത​ര​ണ രം​ഗ​ത്തെ ഭീ​മ​ൻ ക​മ്പ​നി​ക​ളു​മാ​യി ഹ​സാ​ദ് നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് രാ​ജ്യ​ത്തിെൻറ ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ വി​ഭ​വ​ക്ക​മ്മി നി​ക​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്രാ​ദേ​ശി​ക വി​പ​ണി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തിെൻറ ഭാ​ഗ​മാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ 3,00,000 ട​ൺ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സം​ഭ​രി​ക്കാ​നു​ള്ള സൗ​ക​ര്യം നി​ർ​മാ​ണ​ത്തി​ലാ​ണെ​ന്നും സ​മീ​പ​ഭാ​വി​യി​ൽ ത​ന്നെ അ​ത് പൂ​ർ​ത്തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hasad
News Summary - Hasad ensures food security in Qatar
Next Story