Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ഹാ​സീ​ൽ...

മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ൽ; ക​താ​റ​യി​ൽ ‘കൊ​യ്​​ത്തു​ത്സ​വ’​ത്തിന് തു​ട​ക്കം

text_fields
bookmark_border
മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ൽ; ക​താ​റ​യി​ൽ ‘കൊ​യ്​​ത്തു​ത്സ​വ’​ത്തിന് തു​ട​ക്കം
cancel
camera_alt

ക​താ​റ​യി​ൽ ആ​രം​ഭി​ച്ച മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ കാ​ർ​ഷി​ക ക​രു​ത്ത് വി​ളി​ച്ചോ​തി ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ 11ാമ​ത് മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍നി​ന്ന് നേ​രി​ട്ടെ​ത്തി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മ​ഹാ​സീ​ല്‍ ഫെ​സ്റ്റി​ൽ ല​ഭ്യ​മാ​കും. പ്രാ​ദേ​ശി​ക ഫാ​മു​ക​ളും ന​ഴ്സ​റി​ക​ളും മാം​സ, ക്ഷീ​രോ​ൽ​പ​ന്ന മേ​ഖ​ല​യി​ലെ ദേ​ശീ​യ ക​മ്പ​നി​ക​ളും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ കാ​ർ​ഷി​ക വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള ഫ​രീ​ജ് ക​താ​റ​യി​ലാ​ണ്. റ​മ​ദാ​ൻ മാ​സ​ത്തി​ലു​ട​നീ​ളം വൈ​കീ​ട്ട് ഏ​ഴു മു​ത​ൽ പു​ല​ർ​ച്ച 12 വ​രെ മേ​ള പ്ര​വ​ർ​ത്തി​ക്കും.

‘വി​ള​വെ​ടു​പ്പ്’​ എ​ന്നാ​ണ്​ ‘മ​ഹാ​സീ​ൽ’​എ​ന്ന അ​റ​ബി പ​ദ​ത്തി​ന്​ അ​ർ​ഥം. ഖ​ത്ത​രി കാ​ര്‍ഷി​ക മേ​ഖ​ല​യെ​യും ജൈ​വ​സ​മ്പ​ത്തി​നെ​യും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളെ​യും ഖ​ത്ത​രി ഫാ​മു​ക​ളു​ടെ ബി​സി​ന​സ് സാ​ധ്യ​ത​ക​ളേ​യും പി​ന്തു​ണ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് 2016 മു​ത​ലാ​ണ്​ ​ക​താ​റ​യി​ൽ മ​ഹാ​സീ​ൽ മേ​ള ആ​രം​ഭി​ച്ച​ത്. പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ​യും കു​ടും​ബ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു. പ​ച്ച​ക്ക​റി, പ​ഴം, ക​ന്നു​കാ​ലി​ക​ള്‍, പാ​ല്‍, ചീ​സ്, ജ്യൂ​സ്, പ്രാ​ദേ​ശി​ക തേ​ന്‍, ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും മേ​ള​യി​ലു​ണ്ടാ​കും. ഖ​ത്ത​റി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ ഡി​മാ​ൻ​ഡ് വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ൽ. ഖ​ത്ത​റി​ന്റെ കാ​ർ​ഷി​കോ​ൽ​പാ​ദ​ന രം​ഗ​ത്തെ വൈ​വി​ധ്യ​വും മി​ക​വും പ്ര​ദ​ർ​ശി​പ്പി​ച്ച് 75 സ്റ്റാ​ളാ​ണ് ഇ​ത്ത​വ​ണ മേ​ള​യി​ലു​ള്ള​ത്. 22 പ്രാ​ദേ​ശി​ക ഫാ​മു​ക​ൾ, 21 ന​ഴ്‌​സ​റി​ക​ൾ, 17 ഈ​ത്ത​പ്പ​ഴ സ്റ്റാ​ളു​ക​ൾ, 15 തേ​ൻ ഉ​ൽ​പ​ന്ന സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

ഉ​ൽ​പാ​ദ​ക​രി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് നേ​രി​ട്ട് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തു​ന്നു എ​ന്ന​താ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഷോ​പ്പി​ങ്ങി​ന് പു​റ​മെ കു​ട്ടി​ക​ൾ​ക്ക് വി​നോ​ദ​ത്തി​നും ഉ​ല്ലാ​സ​ത്തി​നു​മു​ള്ള വേ​ദി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ന്നി​ച്ച് ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഫ​രീ​ജ് ക​താ​റ​യി​ലെ ക്ര​മീ​ക​ര​ണം.

സു​സ്ഥി​ര കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ച് പു​തി​യ ത​ല​മു​റ​യെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സെ​ഷ​നു​ക​ളും കാ​ർ​ഷി​ക അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യു​ള്ള ശി​ൽ​പ​ശാ​ല​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - 'Harvest Festival' begins in Qatar
Next Story