ക്ഷേമരാജ്യം, അവകാശം എല്ലാവർക്കും
text_fieldsരാജ്യത്തെ പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഖത്തർ പ്രതിജ്ഞാബദ്ധം
ദോഹ: അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തെ മുഴുവൻ പ്രവാസികളുടെയും സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഖത്തർ പ്രതിജ്ഞാബദ്ധം.
വിവിധ മേഖലകളിൽ കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനുമായുള്ള അന്താരാഷ്ട്ര സമൂഹത്തിെൻറ ശ്രമങ്ങളെ പിന്തുണക്കുന്നുവെന്നും ഭരണ വികസന, തൊഴിൽ, സാമൂഹിക മന്ത്രാലയത്തിലെ കുടുംബകാര്യ വകുപ്പ് ഡയറക്ടർ നജാത് അൽ അബ്ദുല്ല പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യക്കടത്ത് എന്നത് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്നും മുമ്പുള്ളതി നേക്കാൾ ഈ പ്രവണത കൂടുതലായിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ചും അവരുടെ സ്വാതന്ത്ര്യങ്ങളുമായി ബന്ധപ്പെട്ടും തൊഴിലാളികളെ ബോധവൽകരിക്കുന്നതിനും അവരെ പഠിപ്പിക്കുന്നതിനുമായി വ്യത്യസ്ത പരിപാടികളാണ് പ ദ്ധതിയിലുള്ളതെന്നും ഇതിനായി വിവിധ ലേബർ ക്യാമ്പുകളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെന്നും പബ്ലിക് േപ്രാസിക്യൂഷൻ പ്രതിനിധി ഡോ. ഖലീഫ അൽ അബ്ദുല്ല പറഞ്ഞു. തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഹൗസ് മെയിഡുകളുടെ അവകാശങ്ങൾ സംബന്ധിച്ച് അവരെ കൂടുതൽ ബോധവാൻമാരാക്കുന്നതിനായി പ്രത്യേക േബ്രാഷർ വിതരണവും നടത്തുമെന്നും മനുഷ്യാവകാശങ്ങൾക്ക് ഉന്നതമൂല്യം കൽപിക്കുന്ന രാജ്യമാണ് ഖത്തറെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
