Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിമാനക്കൊള്ളയെ...

വിമാനക്കൊള്ളയെ തോൽപ്പിച്ചൊരു ‘ഹാപ്പി ജേണി’

text_fields
bookmark_border
വിമാനക്കൊള്ളയെ തോൽപ്പിച്ചൊരു ‘ഹാപ്പി ജേണി’
cancel
camera_alt

ശം​സു​വും കൂ​ട്ടു​കാ​രും ക​ശ്മീ​രി​ൽ

ദോ​ഹ: അ​വ​ധി​ക്കാ​ല വി​മാ​ന​യാ​ത്ര തീ​ക്ക​ന​ൽ​പോ​ലെ പൊ​ള്ളി​ത്തു​ട​ങ്ങി​യ കാ​ല​ത്ത്​ മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്​ ഖ​ത്ത​ർ പ്ര​വാ​സി​യാ​യ നാ​ദാ​പു​രം സ്വ​ദേ​ശി ശം​സു​ദ്ദീ​ന്റെ​യും കൂ​ട്ടു​കാ​രു​ടെ​യും വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര. ദോ​ഹ​യി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന​നി​ര​ക്ക്​ 50,000 രൂ​പ​യും ക​ട​ന്ന്​ ക​ു​തി​ച്ചു​യ​ർ​ന്ന​പ്പോ​ൾ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര മാ​റ്റി​വെ​ച്ച്​ കീ​ഴ​ട​ങ്ങി​യ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഇ​തൊ​രു അ​വ​സ​ര​മാ​ക്കി മാ​റ്റി​യ​വ​രു​മു​ണ്ട്.

നാ​ലും അ​ഞ്ചു​ം പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്​ നാ​ട്ടി​ലേ​ക്ക്​ മാ​ത്രം യാ​ത്ര​ചെ​യ്യാ​ൻ വി​മാ​ന​ടി​ക്ക​റ്റി​ന്​ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​േ​മ്പാ​ൾ അ​ൽ​പം പ്ലാ​നി​ങ്ങും ത​യാ​റെ​ടു​പ്പു​മു​ണ്ടെ​ങ്കി​ൽ നി​സ്സാ​ര നി​ര​ക്കി​ൽ യാ​ത്ര​യും ഒ​പ്പം ഒ​രു ‘ഓ​ൾ ഇ​ന്ത്യ’ വി​നോ​ദ​യാ​ത്ര​യു​മാ​വാം എ​ന്ന്​ പ​റ​യു​ക​യാ​ണ്​ ശം​സു​വും കൂ​ട്ടു​കാ​രും.

ഭാ​ര്യ​യും മ​ക്ക​ളും ഉ​ൾ​പ്പെ​ടെ ആ​റു​പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​വു​മാ​യാ​ണ്​ ശം​സു ജൂ​ൺ ആ​ദ്യ​വാ​രം ദോ​ഹ​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ വി​മാ​നം ക​യ​റി​യ​ത്. ആ​റു​പേ​രു​ടെ ടി​ക്ക​റ്റി​ന്​ ചെ​ല​വ​ഴി​ച്ച​ത്​ ഇ​ന്ന​ത്തെ ഒ​രു ടി​ക്ക​റ്റി​ന്റെ വി​ല​യാ​യ 60,000 രൂ​പ മാ​ത്രം. ഡ​ൽ​ഹി​യി​ലെ​ത്തി ആ​ദ്യ ദി​നം കു​ത്ത​ബ്​ മി​നാ​റും, ജു​മാ​മ​സ്​​ജി​ദും ഉ​ൾ​പ്പെ​ടെ ഒ​രു ക​റ​ക്കം. അ​ടു​ത്ത ദി​വ​സം, ദോ​ഹ​യി​ൽ നി​ന്നു ത​ന്നെ​യു​ള്ള കൂ​ട്ടു​കാ​ർ​ക്കൊ​പ്പം നേ​രെ ക​ശ്​​മീ​രി​ലേ​ക്ക്. അ​വി​ടെ ദാ​ൽ ത​ടാ​ക​വും ക​ശ്​​മീ​രി​ന്റെ സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ച്ച്​ നാ​ലു ദി​ന​ത്തി​ലെ വി​നോ​ദ​യാ​ത്ര.

ഡ​ൽ​ഹി​യി​ൽ തി​രി​കെ​യെ​ത്തി​യ ശേ​ഷം ആ​ഗ്ര​യി​ലെ​ത്തി താ​ജ്​​മ​ഹ​ൽ കൂ​ടി സ​ന്ദ​ർ​ശി​ച്ച്​ വി​മാ​ന​മാ​ർ​ഗം ഗോ​വ​യി​ലേ​ക്ക്. കേ​ര​ള​ത്തി​ലേ​ക്ക്​ ഡ​ൽ​ഹി​യി​ൽ​നി​ന്നും വി​മാ​ന​ടി​ക്ക​റ്റ്​ കൂ​ടി​യ​തി​നാ​ലാ​യി​രു​ന്നു ഗോ​വ​യി​ലേ​ക്ക്​ പ​റ​​ന്ന​തെ​ന്ന്​ ശം​സു പ​റ​യു​ന്നു. ശേ​ഷം, അ​വി​ടെ​നി​ന്നും ട്രെ​യി​ൻ വ​ഴി നാ​ട്ടി​ലേ​ക്കും. ദോ​ഹ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ 11ാം ദി​നം നാ​ട്​ പി​ടി​ക്കു​േ​മ്പാ​ൾ പ്ര​വാ​സ​ത്തി​ലെ ജോ​ലി​ത്തി​ര​ക്കും മു​ഷി​പ്പും എ​ല്ലാം തീ​ർ​ത്ത ഒ​രു യാ​ത്ര​യോ​ടെ വീ​ട്ടി​ലേ​ക്ക്. വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ടി​ക്ക​റ്റ്​ കൊ​ള്ള​യെ ഇ​തി​ലും മ​നോ​ഹ​ര​മാ​യി എ​ങ്ങ​നെ തോ​ൽ​പി​ക്കാ​നാ​വും.

മാ​ർ​ച്ച്​ മാ​സ​ത്തി​ലാ​യി​രു​ന്നു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​തെ​ന്ന്​ ശം​സു ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ര​ണ്ടു മാ​സ​ത്തെ അ​വ​ധി​ക്ക്​ നാ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ വീ​ട്ടി​ലെ​യും മ​റ്റും തി​ര​ക്കു​ക​ളി​ൽ കു​ടും​ബ​മൊ​ന്നി​ച്ചു​ള്ള വി​നോ​ദ​യാ​ത്ര നീ​ണ്ടു​പോ​കും എ​ന്ന ആ​ശ​ങ്ക​യും ഇ​നി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait
News Summary - 'Happy Journey' with Beating the heist of the airline companies
Next Story