തൂങ്ങിയാടുന്ന സ്ത്രീജീവിതങ്ങൾ, നടുമുറ്റം ചർച്ച സദസ്സ്
text_fieldsനടുമുറ്റം ഖത്തർ സംഘടിപ്പിച്ച ഓൺലൈൻ ചർച്ച സദസ്സ്
ദോഹ: വിവാഹിതരായ സ്ത്രീകളുടെ തുടർച്ചയായ ദുരൂഹ മരണങ്ങൾ മലയാളികളുടെ സാമാന്യബോധത്തെ അലോസരപ്പെടുത്തുകയും സാംസ്കാരിക അന്തഃസത്തയെ ലജ്ജിപ്പിക്കുകയും ചെയ്യുന്നതാണെന്നു 'നടുമുറ്റം' ഓൺലൈനിൽ സംഘടിപ്പിച്ച സ്ത്രീകളുടെ ചർച്ച അഭിപ്രായപ്പെട്ടു.
'നടുമുറ്റം' ഖത്തർ നടത്തിയ ചർച്ചയിൽ ചീഫ് കോഒാഡിനേറ്റർ ആബിദ സുബൈർ അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടിവ് അംഗം നിത്യ സുബീഷ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് അംഗം ജോളി മോഡറേറ്ററായിരുന്നു.
ഖത്തർ പ്രവാസി കൂട്ടായ്മയിൽ വിവിധ ജീവിതതുറകളിലുള്ള സ്ത്രീകൾ ചർച്ചയിൽ സജീവമായി പങ്കെടുത്തു. സമൂഹത്തിൽ പലരീതിയിൽ കൈമാറി വരുന്ന ആചാരങ്ങൾ ഇത്തരം മനുഷ്യത്വരഹിത പ്രവണതകൾക്ക് കാരണമാകുന്നതിനോടൊപ്പം സന്തുലിതമായ ഒരു പരിഹാരം കണ്ടെത്താൻ സമൂഹത്തിന് കഴിയണമെന്നും ചർച്ച ആവശ്യപ്പെട്ടു.
നിയമ നിർമാണങ്ങളോടൊപ്പം പുതിയ തലമുറയുടെ ചിന്താധാരയിൽ മാറ്റം വരുത്താനും സാധിക്കണം. ഓരോ സ്ത്രീയും താൻ ആയിരിക്കുന്ന കുടുംബങ്ങളിൽ ഈ കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തയാറാകണമെന്ന് ചർച്ചയിൽ പങ്കെടുത്ത ആയിഷ, നിമിഷ,സഹല, സപ്ന, നസീമ, നൂർജഹാൻ, റബീക്ക എന്നിവർ അഭിപ്രായപ്പെട്ടു. 50ഓളം പേർ ചർച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.