സിപ് ഹെൽത്തുമായി കൈകോർത്ത് ഇന്റർടെക്
text_fieldsദോഹ: ഖത്തറിലെ പ്രശസ്ത സ്മാർട്ഫോൺ, സ്മാർട്ട് ഉപകരണ വിതരണക്കാരായ ഇന്റർടെക് ഗ്രൂപ് ആഗോള സ്മാർട്ട് വെയറബ്ൾ ആൻഡ് ഹെൽത്ത് ടെക്നോളജി ലീഡറായ സിപ് ഹെൽത്തുമായി കൈകോർക്കുന്നു. സിപ് ഹെൽത്ത് നിർമിക്കുന്ന അതിനൂതന ബ്രാൻഡുകളായ അമസ്ഫിറ്റ് സിപ് സ്മാർട്ട് വാച്ച് ഉൽപന്നങ്ങളുടെ ഖത്തറിലെ ഏക വിതരണക്കാരായി ഇൻറർടെക് ഗ്രൂപ് ധാരണയിലെത്തി. സിപ് ഹെൽത്തുമായുള്ള സഹകരണത്തിൽ അഭിമാനിക്കുന്നതായും ബ്രാൻഡിനെ ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലും സ്വീകാര്യമായ ഉൽപന്നമാക്കി മാറ്റുന്നതിലും സാധ്യമായതെല്ലാം നിർവഹിക്കുമെന്നും ഇന്റർടെക് മാനേജിങ് ഡയറക്ടർ അബ്ദുല്ല ഖലീഫ എ.ടി അൽ സുബഇയ് പറഞ്ഞു. 'ഖത്തറിലെ അമസ്ഫിറ്റിന്റെ വിതരണക്കാരായ സിപ് ഹെൽത്തുമായി പങ്കാളികളാകുന്നത് വലിയ നാഴികക്കല്ലാണെന്നും 2021ൽ അഞ്ചാം സ്ഥാനം നേടിയ സിപ് ഹെൽത്തുമായി വിപണിയിൽ പ്രവേശിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇന്റർടെക് ഗ്രൂപ് ഡബ്ല്യു.എൽ.എൽ സി.ഒ.ഒ അഷ്റഫ് എൻ.കെ പറഞ്ഞു.
ഗ്ലോബൽ സ്മാർട്ട് വാച്ച് ഷിപ്മെന്റിൽ വരുംമാസങ്ങളിൽ ഖത്തർ വിപണിയിൽ അമസ്ഫിറ്റ് അതിവേഗ വളർച്ച കൈവരിക്കും. കൂടാതെ രാജ്യത്ത് അമസ്ഫിറ്റ് ഉൽപന്ന ശ്രേണികളുടെ ഏറ്റവും ഉയർന്ന ലഭ്യതയും സ്വീകാര്യതയും ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു -എൻ.കെ. അഷ്റഫ് പറഞ്ഞു.
സിപ് ഹെൽത്തിന്റെ അവാർഡ് നേടിയ ബ്രാൻഡായ അമസ്ഫിറ്റ് ദൈനംദിന, ഔട്ട്ഡോർ സ്പോർട്സ് ഉപയോഗത്തിനായി രൂപകൽപന ചെയ്ത കണക്ടഡ് വാച്ചുകളുടെ നിരവധി സീരീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. വിപണിയിലെ മികച്ച 50 മോഡലുകളിൽ മുൻനിര അമസ്ഫിറ്റ് ജി.ടി.ആർ 3, ജി.ടി.എസ് 3 സീരീസ്, ഉയർന്നതലത്തിലുള്ള ഔട്ട്ഡോർ അമസ്ഫിറ്റ് ടി-റെക്സ് പ്രോ എന്നിവയുൾപ്പെടെ 11 എണ്ണം അമസ്ഫിറ്റ് ബ്രാൻഡിന്റേതായിരുന്നു. സിപ് പ്രീമിയം സ്മാർട്ട് വാച്ച് ബ്രാൻഡ് പ്രഫഷനലും സ്റ്റൈലിഷും ആയ ഡിസൈനുകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

