ഫയർ സ്റ്റേഷനിൽ ഹനയുടെ ‘ബർത്ത്ഡേ സെറിമണി’
text_fieldsഹന അൽ സഅദി
ദോഹ: കലാപ്രദർശന നഗരിയായ ഫയർ സ്റ്റേഷനിൽ ഖത്തരി ആർട്ടിസ്റ്റ് ഹന അൽ സഅദിയുടെ ‘ബർത്ത്ഡേ സെറിമണി’എന്ന പേരിലുള്ള പ്രദർശനത്തിന് തുടക്കമായി. ഫയർ സ്റ്റേഷനിലെ മൂന്നാം ഗാലറിയിൽ നടക്കുന്ന പ്രദർശനം മാർച്ച് നാലുവരെയുണ്ടാകും. ഹന അൽ സഅദിയുടെ വീടിനെക്കുറിച്ചുള്ള ഓർമച്ചിത്രങ്ങൾ, അവളുടെ കുട്ടിക്കാലം, കൗമാരം, പിന്നിട്ട കാലങ്ങളിലെ അനുഭവങ്ങൾ, പാരമ്പര്യവും ഓർമകളും കെട്ടുപിണയുന്ന വിഷയങ്ങൾ തുടങ്ങി പലതിലും പ്രദർശനം കേന്ദ്രീകരിക്കുന്നുണ്ട്. ഗാർഹിക പരിസരത്തെ അസംസ്കൃത വസ്തുക്കളിൽനിന്നാണ് വൈയക്തിക മുഹൂർത്തങ്ങൾ പലതും ചിത്രീകരിക്കുന്നത്.
‘പ്രാദേശിക, മേഖല കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ അവതരിപ്പിക്കാനും ആളുകളുമായി ഇടപഴകാനും ഫയർ സ്റ്റേഷൻ വേദിയൊരുക്കുന്നു. ബാല്യവും കൗമാരവും വിഭിന്ന കോണുകളിൽനിന്ന് നോക്കിക്കാണുന്ന പ്രതിഭാധനയായ ഖത്തരി കലാകാരി ഹന അൽ സഅദിയുടെ സൃഷ്ടികൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. പ്രദർശനം ആസ്വദിക്കാൻ പൊതുജനങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു’-ഫയർ സ്റ്റേഷൻ ഡയറക്ടർ ഖലീഫ അഹ്മദ് അൽ ഒബൈദ്ലി പറഞ്ഞു.
ഹന അൽ സഅദിയുടെ സൃഷ്ടികളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

