ഹമദ് തുറമുഖം : കണ്ടെയ്നർ ടെർമിനൽ രണ്ട് ആദ്യഘട്ടം പ്രവർത്തനം തുടങ്ങി
text_fieldsഹമദ് തുറമുഖത്തിെൻറ കണ്ടെയ്നർ ടെർമിനൽ രണ്ടിെൻറ ആദ്യഘട്ട പ്രവർത്തനം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ
അബ്ദുൽ അസീസ് ആൽഥാനി എത്തിയപ്പോൾ
ദോഹ: ഹമദ് തുറമുഖത്തിെൻറ കണ്ടെയ്നർ ടെർമിനൽ രണ്ടിെൻറ ആദ്യഘട്ട പ്രവർത്തനം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം െചയ്തു. ഷിപ്പിങ് അടക്കമുള്ള കാര്യങ്ങൾക്കായി അത്യാധുനിക സാങ്കേതിക സൗകര്യങ്ങളാണ് ഇവിടെ സംവിധാനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി സൗഹൃദസജ്ജീകരണങ്ങളാണ് മിക്കവയും. വർഷത്തിൽ മുന്ന് മില്യൻ കണ്ടെയ്നറുകൾ കൈകാര്യം െചയ്യാനുള്ള ശേഷിയാണ് പുതിയ ടെർമിനൽ രണ്ടിെൻറ പ്രവർത്തനത്തോടെ സാധ്യമാകാവാൻ പോകുന്നത്. ഹമദ് തുറമുഖത്തിൽ സ്ഥാപിച്ച ആശുപത്രിയും പ്രധാനമന്ത്രി ഉദ്ഘാടനം െചയ്തു. തുറമുഖത്തിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും അവശ്യഘട്ടത്തിൽ ചികിത്സതേടാനുള്ള സൗകര്യം ആശുപത്രിയിൽ ലഭ്യമാണ്. തുറമുഖത്തിെൻറ പ്രവർത്തനത്തിെൻറ ചുമതലയുള്ള മവാനി ഖത്തർ കമ്പനി അധികൃതരുമായി തുറമുഖത്തിെൻറ പ്രവർത്തനം സംബന്ധിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
ഹമദ് തുറമുഖത്തിലെ കണ്ടെയ്നർ ടെർമിനൽ രണ്ടിെൻറ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ട പ്രവർത്തനമാണ് പ്രധാനമന്ത്രി ഉദ്ഘാടനം െചയ്തിരിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന 12 െട്രയിലറുകളുടെ ആദ്യ ബാച്ച് ക്യു ടെർമിനൽസ് ഈയടുത്താണ് സ്വീകരിച്ചത്.
നേരത്തേ ഹമദ് തുറമുഖത്തിലെ കണ്ടെയ്നർ ടെർമിനൽ രണ്ടിൽ ആദ്യ കപ്പൽ എത്തിയതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരുന്നു. തുറമുഖത്തിെൻറ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടെർമിനൽ രണ്ടിെൻറ നിർമാണം. വെർട്ടിക്കൽ കണ്ടെയ്നർ ട്രാൻസ്പോർട്ടേഷനുവേണ്ടിയുള്ള റബർ-ടയേഡ് ഗാൻട്രി െക്രയിനു(ആർ.ടി. ജി)കളാണ് കപ്പലിൽ തുറമുഖത്തെത്തിയത്. കണ്ടെയ്നർ ടെർമിനൽ-രണ്ടിൽ സ്ഥാപിക്കുന്ന െക്രയിനുകൾ ടെർമിനലിെൻറ പ്രാരംഭ പ്രവർത്തനങ്ങളിൽ നേരിട്ട് ഉപയോഗിക്കും.
നാല് ഘട്ടങ്ങളായാണ് ടെർമിനൽ-രണ്ടിെൻറ നിർമാണം പൂർത്തിയാക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് ഘട്ടം പൂർത്തിയാക്കി 2022 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇതു തുറമുഖത്തിെൻറ ശേഷി പ്രതിവർഷം മൂന്നു ദശലക്ഷം ടി.ഇ.യുവാക്കി ഉയർത്തും. മവാനി ഖത്തറും ഖത്തർ നാവിഗേഷനും (മിലാഹ) ചേർന്ന് സംയുക്തമായി രൂപവത്കരിച്ച ക്യൂ ടെർമിനൽസ് എന്ന ടെർമിനൽ ഓപറേറ്റിങ് കമ്പനിയാണ് വികസന പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. നാല് ഘട്ടങ്ങളായാണ് ടെർമിനൽ-രണ്ടിെൻറ നിർമാണം പൂർത്തിയാക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് ഘട്ടം പൂർത്തിയാക്കി 2022 അവസാനത്തോടെ പൂർണമായും പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇതോടെ പ്രതിവർഷം ഹമദ് തുറമുഖത്തിെൻറ ശേഷി മൂന്ന് ദശലക്ഷം ടി.ഇ.യു ആയി വർധിക്കും. മൂന്ന്, നാല് ഘട്ടങ്ങൾ തുറമുഖത്തിെൻറ പ്രവർത്തന ശേഷി വികസിപ്പിക്കുന്നതിെൻറ ഭാഗമായി പിന്നീട് നടപ്പാക്കും.
കണ്ടെയ്നർ ടെർമിനൽ-രണ്ട് പ്രവർത്തനമാരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലെ ഷിപ്പിങ് കണ്ടെയ്നർ, കാർഗോ രംഗത്ത് ഏറ്റവും വലിയ ഗേറ്റ്വേയായി ഹമദ് തുറമുഖം മാറും. കോവിഡ്-19 പ്രതിസന്ധികൾക്കിടയിലും നിർമാണം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും സി.ടി-രണ്ട് നിർമാണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. ഹമദ് തുറമുഖത്ത് 1.6 ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ഭക്ഷ്യസംഭരണ ശാലയടക്കമുള്ള സൗകര്യങ്ങളുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണ്. ശക്തമായ ഭക്ഷ്യ കയറ്റുമതി ഹബ്ബായി ഖത്തറിനെ മാറ്റിയെടുക്കുന്നതില്‍ പദ്ധതി നിര്‍ണായക പങ്കുവഹിക്കും. തുറമുഖത്ത് 5.30 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുന്നത്. ഭക്ഷ്യ സംസ്കരണം, ഉല്പാദനം എന്നിവക്കുള്ള കേന്ദ്രങ്ങളും ഇവിടെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

