Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദിൽ പ്ര​ഥ​മ...

ഹ​മ​ദിൽ പ്ര​ഥ​മ റേ​ഡി​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ലാ​ബ് എ​ച്ച്.​എം.​സി​യി​ൽ

text_fields
bookmark_border
ഹ​മ​ദിൽ പ്ര​ഥ​മ റേ​ഡി​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ലാ​ബ്  എ​ച്ച്.​എം.​സി​യി​ൽ
cancel
camera_alt

എ​ച്ച്.​എം.​സി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച റേ​ഡി​യോ ഫാ​ർ​മ​സ്യൂ​ട്ടി​ൽ

ദോ​ഹ: രാ​ജ്യ​ത്ത് പ്ര​ഥ​മ റേ​ഡി​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ലാ​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ട്യൂ​മ​റി​നു​ള്ള ന്യൂ​ക്ലി​യ​ർ ചി​കി​ത്സ​യും ആ​രം​ഭി​ച്ച​താ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. എ​ച്ച്.​എം.​സി​ക്ക് കീ​ഴി​ലെ നാ​ഷ​ന​ൽ കാ​ൻ​സ​ർ കെ​യ​ർ ആ​ൻ​ഡ് റി​സ​ർ​ച് സെൻറ​റി​ൽ ആ​രം​ഭി​ച്ച പു​തി​യ ല​ബോ​റ​ട്ട​റി​യി​ൽ അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ത്യാ​ധു​നി​ക ചി​കി​ത്സ ല​ഭ്യ​മാ​കും.

ഈ ​ചി​കി​ത്സ തേ​ടി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യും ഇ​തോ​ടെ ഒ​ഴി​വാ​കും. ട്യൂ​മ​റി​നു​ള്ള ന്യൂ​ക്ലി​യ​ർ ചി​കി​ത്സ​ക്കും പ​രി​ശോ​ധ​ന​ക്കു​മു​ള്ള റേ​ഡി​യേ​ഷ​ൻ മ​രു​ന്നു​ക​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ റേ​ഡി​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ലാ​ബി​ൽ ന​ട​ക്കും. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ലാ​ബി​ൽ ഈ ​മ​രു​ന്നു​ക​ൾ ത​യാ​റാ​ക്കും. വി​ശ​ദ​മാ​യ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി മാ​ത്ര​മേ മ​രു​ന്നു​ക​ൾ രോ​ഗി​യി​ൽ കു​ത്തി​വെ​ക്കു​ക​യു​ള്ളൂ​വെ​ന്നും എ​ച്ച്.​എം.​സി ചീ​ഫ് റേ​ഡി​യോ​ള​ജി​സ്​​റ്റും സീ​നി​യ​ർ റേ​ഡി​യോ​ള​ജി​സ്​​റ്റ് ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​യ ഡോ. ​മ​ർ​യം അ​ൽ കു​വാ​രി പ​റ​ഞ്ഞു.

റേ​ഡി​യോ ആ​ക്​​ടി​വ്​ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ന്യൂ​ക്ലി​യ​ർ ചി​കി​ത്സ സം​വി​ധാ​നം. ശ​രീ​ര​ത്തി​ലെ മ​റ്റു​ കോ​ശ​ങ്ങ​ളെ ബാ​ധി​ക്കാ​തെ, അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ മാ​ത്രം നീ​ക്കം ചെ​യ്ത്​ ചി​കി​ത്സ കൂ​ട​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യു​മെ​ന്ന്​ ഡോ. ​മ​ർ​യം അ​ൽ കു​വാ​രി പ​റ​ഞ്ഞു. തൈ​റോ​യ്​​ഡ്, ഹെ​പാ​റ്റി​ക്, പ്രോ​സ്​​റ്റേ​റ്റ്, അ​ന്തഃ​സ്രാ​വി ഗ്ര​ന്ഥി​യെ ബാ​ധി​ക്കു​ന്ന ട്യൂ​മ​ർ എ​ന്നി​വ​ക്കു​ള്ള ചി​കി​ത്സ​ക​ൾ​ക്കാ​ണ്​ ഫ​ല​പ്ര​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Radio Pharmaceutical Lab
News Summary - Hamadil First Radio Pharmaceutical Lab In H. M. C
Next Story