തൊഴിലാളികളുടെ സുരക്ഷയിൽ ഹമദ് തുറമുഖത്തിന് നേട്ടം
text_fieldsദോഹ: ലോകവ്യാപാരത്തിെൻറ മുഖ്യ കവാടങ്ങളിലൊന്നായ ഹമദ് തുറമുഖത്തിന് സുരക്ഷാമേഖലയിൽ നിർണായക നേട്ടം. ഒരു തൊഴിലാളിക്കും ജീവനക്കാരനുംപോലും അപകടം സംഭവിക്കാതെ ദശലക്ഷം മണിക്കൂറുകളാണ് ഹമദ് തുറമുഖം പ്രവർത്തിപ്പിക്കുന്ന ക്യൂ ടെർമിനൽസ് പിന്നിട്ടിരിക്കുന്നത്.
അപകടരഹിതമായി ദശലക്ഷം മണിക്കൂറുകളാണ് ഹമദ് തുറമുഖം പിന്നിട്ടിരിക്കുന്നതെന്ന് ക്യൂ ടെർമിനൽസ് ട്വീറ്റ് ചെയ്തു. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിൽ ഹമദ് തുറമുഖം നിർണായക പങ്കാണ് വഹിക്കുന്നത്. കൂടാതെ ഖത്തറിലെ വമ്പൻ പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടു പോകുന്നതിലും നിരന്തരമായ ചരക്ക് നീക്കത്തിലൂടെ തുറമുഖം വലിയ പങ്കുവഹിക്കുന്നുണ്ട്. ഹമദ് തുറമുഖത്തിലെ രണ്ടാമത്തെ കണ്ടെയ്നർ ടെർമിനലിെൻറ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ വർഷംതന്നെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമദ് തുറമുഖത്തിൽ കഴിഞ്ഞദിവസം മൂന്ന് ഡീസൽ ജനറേറ്ററുകളാണ് കണ്ടെയ്നർ ടെർമിനൽ രണ്ടിന് വേണ്ടി സ്ഥാപിച്ചതെന്ന് ക്യൂ ടെർമിനൽ ട്വീറ്റ് ചെയ്തിരുന്നു.
നാല് ഘട്ടങ്ങളായാണ് ടെർമിനൽ -2െൻറ നിർമാണം പൂർത്തിയാക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് ഘട്ടം പൂർത്തിയാക്കി 2022 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇത് തുറമുഖത്തിെൻറ ശേഷി പ്രതിവർഷം മൂന്ന് ദശലക്ഷം ടി.ഇ.യുവാക്കി ഉയർത്തും. മവാനി ഖത്തറും ഖത്തർ നാവിഗേഷനും (മിലാഹ) ചേർന്ന് സംയുക്തമായി രൂപവത്കരിച്ച ക്യൂ ടെർമിനൽസ് എന്ന ടെർമിനൽ ഓപറേറ്റിങ് കമ്പനിയാണ് വികസന പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.