ദോഹ: ഹമദ് മെഡിക്കല്‍ കോര്പറേഷന് തങ്ങളുടെ മാനസികാരോഗ്യ സേവനങ്ങ ള്‍ വിപുലീകരിച്ചു. മാനസികരോഗവുമായി ബന്ധപ്പെട്ട് സമൂഹത്തിലെ എല ്ലാ വിഭാഗങ്ങള്‍ക്കും എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന വിധത്തിലാണ് സൈക്യാട്രി ചികിത്സയുടെ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്.ഖത്തര്‍ ഫൗണ്ടേഷന് പ്രൈമറി ഹെല്‍ത്ത് കെയര്‍ സെൻററിലെ ആദ്യ സൈക്യാട്രി ക്ലിനിക്കില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നുള്ള സൈക്യാട്രിക്ക് കണ്‍സള്‍ട്ടൻറും സൈക്കോളജിക്കല്‍ കൗണ്‍സലിംഗ് സേവനങ്ങളും ലഭ്യമാകുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സൈക്യാട്രി ഡപ്യൂട്ടി ചെയര്‍ ഡോ. മാജിദ് അല്‍ അബ്ദുല്ല പറഞ്ഞു. വിദ്യാര്‍ഥികള്‍, ജോലിക്കാര്‍, അവരുടെ കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കാണ് ഈ സേവനം ലഭിക്കുക.
പതിനെട്ടിനും 65നും ഇടയില്‍ പ്രായുള്ളവര്‍ക്ക് എല്ലാ തരത്തിലുമുള്ള മനഃശാസ്ത്ര സംബന്ധിയായ സേവനങ്ങളും സ്വകാര്യമായും രഹസ്യ സ്വഭാവത്തോടെയും പരിഗണിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടൻറ് സൈക്യാട്രിസ്റ്റ് ഡോ. രാജീവ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇപ്പോള്‍ വരെ 200 കേസുകളാണ് പരിഗണിച്ചത്.സമീപ ഭാവിയില്‍ കൂടുതല്‍ കാര്യങ്ങളില്‍ ഖത്തര്‍ ഫൗണ്ടഷന് പ്രൈമറി ഹെല്‍ത്ത് കെയര്‍ സെൻററിെൻറ സഹകരണമുണ്ടാകുമെന്ന് ഖത്തര്‍ ഫൗണ്ടേഷന് പ്രൈമറി ഹെല്‍ത്ത് കെയര്‍ സെൻറര്‍ ഡയറക്ടര്‍ ഡോ. ലമ്യ ബാനി മുറാദ് പറഞ്ഞു.
പ്രതിദിന സൈക്യാട്രി ക്ലിനിക്കുകള്‍ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകള്‍ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ ആരംഭിച്ചിട്ടുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നുവരെ ഇവിടെ രോഗികളെ പരിശോധിക്കുന്നുണ്ട്. വിപുലീകരണത്തിെൻറ ഭാഗമായി ഹെല്‍ത്ത് സെൻററുകളില്‍ പ്രതിവാര അടിസ്ഥാനത്തില്‍ സ്പെഷ്യലൈസ്ഡ് സൈക്യാട്രി ക്ലിനിക്കുകള്‍ തുറക്കും. ഓരോ ക്ലിനിക്കിലും ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നുള്ള ഒരു സൈക്യാട്രിസ്റ്റ് കണ്സള്ട്ടൻറുണ്ടാകും. സൈക്യാട്രി ആശുപത്രി ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ സേവന മേഖല വികസനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പുതിയ വിപുലീകരണ പദ്ധതികള്‍ കാത്തിരിപ്പ് പട്ടിക 70 ശതമാനത്തിലേറെ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.