Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ് തുറമുഖം: വലിയ...

ഹമദ് തുറമുഖം: വലിയ പരിസ്​ഥിതി സൗഹൃദ പദ്ധതി

text_fields
bookmark_border
ഹമദ് തുറമുഖം: വലിയ പരിസ്​ഥിതി സൗഹൃദ പദ്ധതി
cancel

ദോഹ: ലോകത്തിലേക്കുള്ള ഖത്തറിെൻറ മുഖ്യകവാടങ്ങളിലൊന്നായ ഹമദ് തുറമുഖത്തിന് ലോകത്തിലെ ഏറ്റവും വലിയ ഹരിത തുറമുഖമെന്ന ഖ്യാതി. ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മേഖലയിലെ ഏറ്റവും വലിയ പരിസ്​ഥിതി സൗഹൃദ പദ്ധതിയാണ്​ ഹമദ് തുറമുഖം.​ ലോകത്തിലെ ഇത്തരത്തിലുള്ള വലിയ ഹരിത തുറമുഖങ്ങൾക്കിടയിലും ഹമദിന്​ സ്​ഥാനം കിട്ടി.

പരിസ്​ഥിതിയെ ഒരു തരത്തിലും ബാധിക്കാതെയാണ് ഹമദ് തുറമുഖത്തിെൻറ രൂപരേഖ തയാറാക്കിയിരിക്കുന്നതെന്നും സാമ്പത്തിക നേട്ടത്തോടൊപ്പം പരിസ്​ഥിതിയുടെ സംരക്ഷണവും ഉറപ്പുവരുത്തി സന്തുലിതമായ പാതയിലൂടെയാണ് തുറമുഖത്തിെൻറ നിർമാണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഹമദ് തുറമുഖ നിർമാണത്തിെൻറ ഭാഗമായി പവിഴപ്പുറ്റുകളുടെ 12,000 ഭാഗങ്ങളാണ് മറ്റൊരിടത്തേക്ക് മാറ്റിസ്​ഥാപിച്ചത്​. അതോടൊപ്പം 14,000 ചതുരശ്ര മീറ്റർ വിസ്​തൃതിയിൽ പവിഴപ്പാറയും മാറ്റിസ്​ഥാപിച്ചു. സമുദ്ര ജീവികളുടെ ആവാസവ്യവസ്​ഥ ഒരുക്കുന്നതിനും ഭക്ഷണം ലഭ്യമാക്കുന്നതിനുമായി 32,000നടുത്ത് കണ്ടൽമരങ്ങളും ചെടിത്തൈകളും നട്ടുപിടിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

തീർത്തും പരിസ്​ഥിതി സൗഹൃദ ഉപകരണങ്ങളും സംവിധാനങ്ങളുമാണ് നിർമാണ ഘട്ടങ്ങളിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. 2016ൽ പദ്ധതി ഏറ്റവും വലിയ പരിസ്​ഥിതി സൗഹൃദ പദ്ധതി എന്ന വിഭാഗത്തിൽ സീേട്രഡ് മറൈൻ അവാർഡ് കരസ്​ഥമാക്കിയിരുന്നു.ഹമദ് തുറമുഖത്തിെൻറ മുഴുവൻ നിർമാണ ഘട്ടങ്ങളും പരിസ്​ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് പൂർത്തിയാക്കിയതെന്ന് മവാനി ഖത്തർ നേരത്തേ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Port
Next Story