Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ് തുറമുഖത്തിെൻറ...

ഹമദ് തുറമുഖത്തിെൻറ നേരിട്ടുള്ള വരുമാനം 250 കോടി റിയാൽ -ഗതാഗത മന്ത്രി

text_fields
bookmark_border
ഹമദ് തുറമുഖത്തിെൻറ നേരിട്ടുള്ള വരുമാനം 250 കോടി റിയാൽ -ഗതാഗത മന്ത്രി
cancel

ദോഹ: ഹമദ് തുറമുഖം വഴി കണ്ടെയ്നർ ഗതാഗതത്തിലൂടെ മാത്രം 2017ൽ ദേശീയ സമ്പദ്​വ്യവസ്​ഥക്ക് 250 കോടി റിയാലി​​െൻറ നേരിട്ടുള്ള വരുമാനം ലഭിച്ചതായി ഗതാഗത, വാർത്താവിനിമയ മന്ത്രിയും ഖത്തർ തുറമുഖ അതോറിറ്റിയായ മവാനി ഖത്തർ ചെയർമാനുമായ ജാസിം ബിൻ സൈഫ് അൽ സുലൈതി.
കപ്പലുകളുടെ പാക്കിംഗ്, ഇന്ധന, ഭക്ഷ്യോൽപന്നങ്ങളുടെ വിതരണം തുടങ്ങിയ സേവനങ്ങൾ വഴിയും ഹമദ് തുറമുഖത്തിന് വരുമാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി അൽ സുലൈതി കൂട്ടിച്ചേർത്തു. ദോഹ ഷെറാട്ടൻ ഹോട്ടലിൽ നടന്ന മവാനി ഖത്തറി​​െൻറ പുതിയ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്​ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ചടങ്ങിൽ സംബന്ധിച്ചു.
വരും നാളുകളിൽ ഖത്തറിലെ പ്രധാന തുറമുഖങ്ങളിലെ നിക്ഷേപ അവസരങ്ങൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും കാതോർക്കുകയെന്നും മറ്റു അവസരങ്ങൾ സംബന്ധിച്ച പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജാസിം ബിൻ സൈഫ് അൽ സുലൈതി സൂചിപ്പിച്ചു. ഖത്തറിനും കെനിയക്കും ഇടയിലുള്ള പുതിയ കപ്പൽപാതയുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. അടുത്തമാസമാണ്​ പുതിയ കപ്പൽപാത ആരംഭിക്കുക. മറ്റു പ്രധാനപ്പെട്ട കപ്പൽപ്പാതകളുടെ പ്രഖ്യാപനവും ഉടൻ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തുറമുഖങ്ങളുടെ ആഴം വർധിപ്പിക്കുന്ന പദ്ധതിയും വിനോദസഞ്ചാര, ആഢംബര കപ്പലുകൾക്കായുള്ള ബർത്തുകളുടെ വികസന പ്രവർത്തനങ്ങളും അടുത്ത വർഷത്തോടെ പൂർത്തിയാകും. തുറമുഖത്തി​​െൻറ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും 2022ഓടെ പൂർത്തിയാകും.
അൽ റുവൈസ്​ തുറമുഖ വികസന പദ്ധതിയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടം പകുതിയും പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. തുറമുഖ, ലോജിസ്​റ്റിക് മേഖലയിൽ അഭൂതപൂർവ വളർച്ചയാണ് കൈവരിക്കുന്നത്​​.
തുറമുഖ അതോറിറ്റിയുടെ നേട്ടങ്ങളെ അരക്കിട്ടുറപ്പിക്കുകയാണ് മവാനി ഖത്തറി​​െൻറ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്​.
2017 ജുൺ മുതൽ ഈ വർഷം ആഗസ്​റ്റ് വരെ ഹമദ് തുറമുഖത്തി​​െൻറ കണ്ടെയ്നർ കൈകാര്യം 366 ശതമാനം വർധിച്ചിട്ടുണ്ടെന്നും തുറമുഖത്തി​​െൻറ ജനറൽ കാർഗോ കൈകാര്യം ചെയ്യുന്നതിൽ 450 ശതമാനത്തി​​െൻറ വർധനവും തുറമുഖത്തെത്തുന്ന കപ്പലുകളുടെ എണ്ണത്തിൽ 70 ശതമാനം വർധനവും രേഖപ്പെടുത്തിയതായും മന്ത്രി സൂചിപ്പിച്ചു.
മന്ത്രിമാരും ഉന്നത പ്രതിനിധികളും ഉദ്യോഗസ്​ഥരുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. മവാനി ഖത്തറി​​െൻറ പുതിയ ലോഗോ സംബന്ധിച്ചും മാറ്റങ്ങൾ സംബന്ധിച്ചും പ്രതിപാദിക്കുന്ന വീഡിയോ അവതരണവും ചടങ്ങിൽ സംഘടിപ്പിച്ചു. നീല, ബർഗണ്ടി (ചുവപ്പും കാപ്പി നിറങ്ങളും ചേർന്നത്) കളറുകൾ ചേർന്നതാണ് പുതിയ ലോഗോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamad port
News Summary - hamad port direct income 250 crore riyal-qatar-gulfnews
Next Story