Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ് തുറമുഖം:...

ഹമദ് തുറമുഖം: കണ്ടെയ്നർ ടെർമിനൽ 2െൻറ നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
ഹമദ് തുറമുഖം: കണ്ടെയ്നർ ടെർമിനൽ 2െൻറ നിർമാണം പുരോഗമിക്കുന്നു
cancel

ദോ​ഹ: ഹ​മ​ദ് തു​റ​മു​ഖ​ത്തെ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ 2െൻ​റ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തിെൻറ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​ന് ഹ​മ​ദ് തു​റ​മു​ഖ​ത്തി​ന് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നാ​കു​മെ​ന്നും ഖ​ത്ത​റി​ലെ വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്തു​ണ​യേ​കാ​നും ഹ​മ​ദ് തു​റ​മു​ഖ​ത്തി​ന് സാ​ധി​ക്കു​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

തു​റ​മു​ഖ​ത്തി​ലെ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ 2െൻ​റ നി​ർ​മാ​ണം യ​ഥാ​ർ​ഥ ദി​ശ​യി​ലാ​ണ്. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന 12 െട്ര​യി​ല​റു​ക​ളു​ടെ ആ​ദ്യ ബാ​ച്ച് ക്യൂ ​ടെ​ർ​മി​ന​ൽ​സ്​ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​റി​ലും ഒ​ക്ടോ​ബ​റി​ലു​മാ​യി അ​ടു​ത്ത 12 യൂ​നി​റ്റ് െട്ര​യി​ല​റു​ക​ൾ കൂ​ടി ഇ​വി​ടെ​യെ​ത്തു​മെ​ന്നും തു​റ​മു​ഖ ന​ട​ത്തി​പ്പു​കാ​രാ​യ ക്യൂ ​ടെ​ർ​മി​ന​ൽ​സ്​ വ്യ​ക്ത​മാ​ക്കി. എ​ല്ലാ െട്ര​യി​ല​റു​ക​ളും ഖ​ത്ത​റി​ലാ​ണ് നി​ർ​മി​ച്ച​തെ​ന്ന സ​വി​ശേ​ഷ​ത​യും ഇ​തി​നു​ണ്ടെ​ന്നും ക്യൂ ​ടെ​ർ​മി​ന​ൽ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ 2െൻ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ 3എ​ച്ച്.​എ​ച്ച്.​എം സി ​ക്വാ​യ് െക്ര​യി​നു​ക​ൾ എം.​വി ഹ്യൂ​വാ​ഷെ​ങ് ലോ​ങ്ങി​ൽ വി​ജ​യ​ക​ര​മാ​യി ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഒ​ക്ടോ​ബ​ർ ആ​ദ്യ​ത്തി​ൽ ഇ​വി​ടെ​യെ​ത്തു​മെ​ന്നും ക്യൂ ​ടെ​ർ​മി​ന​ൽ​സ്​ ട്വീ​റ്റ് ചെ​യ്തു.നേ​ര​ത്തെ ഹ​മ​ദ് തു​റ​മു​ഖ​ത്തി​ലെ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ 2ൽ ​ആ​ദ്യ ക​പ്പ​ൽ എ​ത്തി​യ​താ​യി ഗ​താ​ഗ​ത വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

തു​റ​മു​ഖ​ത്തിെൻറ ര​ണ്ടാം ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ടെ​ർ​മി​ന​ൽ 2െൻ​റ നി​ർ​മാ​ണം. വെ​ർ​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ന​ർ ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ന് വേ​ണ്ടി​യു​ള്ള റ​ബ​ർ-​ട​യേ​ഡ് ഗാ​ൻ​ട്രി െക്ര​യി​നു​ക​ളാ​ണ്(​ആ​ർ.​ടി.​ജി) ക​പ്പ​ലി​ൽ തു​റ​മു​ഖ​ത്തെ​ത്തി​യ​ത്. ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ-2​ൽ സ്​​ഥാ​പി​ക്കു​ന്ന െക്ര​യി​നു​ക​ൾ ടെ​ർ​മി​ന​ലിെൻറ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കും.നാ​ല് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ടെ​ർ​മി​ന​ൽ-2െൻറ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​ന്ന്, ര​ണ്ട് ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി 2022 അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​ത് തു​റ​മു​ഖ​ത്തിെൻറ ശേ​ഷി പ്ര​തി​വ​ർ​ഷം മൂ​ന്നു ദ​ശ​ല​ക്ഷം ടി.​ഇ.​യു​വാ​ക്കി ഉ​യ​ർ​ത്തും. മ​വാ​നി ഖ​ത്ത​റും ഖ​ത്ത​ർ നാ​വി​ഗേ​ഷ​നും (മി​ലാ​ഹ) ചേ​ർ​ന്ന് സം​യു​ക്ത​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച ക്യൂ ​ടെ​ർ​മി​ന​ൽ​സ്​ എ​ന്ന ടെ​ർ​മി​ന​ൽ ഓ​പ​റേ​റ്റി​ങ്​ ക​മ്പ​നി​യാ​ണ് വി​ക​സ​ന പ​ദ്ധ​തി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Portgulf newsqatar newsContainer Terminal
Next Story