Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹമദ് മെഡിക്കൽ കോർപറേഷന്​ അടിയന്തരമായി രക്തം വേണം

text_fields
bookmark_border
ഹമദ് മെഡിക്കൽ കോർപറേഷന്​ അടിയന്തരമായി രക്തം വേണം
cancel

ദോഹ: എ പോസിറ്റിവ്, എ നെഗറ്റിവ് ഗ്രൂപ് രക്തം അടിയന്തരമായി ആവശ്യമുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ബ്ലഡ് ഡോണർ സെൻറർ അറിയിച്ചു.രക്തദാതാക്കളെ അടിയന്തരമായി ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയാണ് എച്ച്.എം.സി അറിയിപ്പ് പുറത്തുവിട്ടത്. രക്തദാനത്തിന് സന്നദ്ധതയുള്ള പുരുഷൻമാർ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴ്​ മുതൽ രാത്രി 9.30 വരെ ബ്ലഡ് ഡോണർ സെൻററിലെത്തണം. ശനിയാഴ്ച രാവിലെ എട്ട്​ മുതൽ ഉച്ച രണ്ട്​ വരെയും രക്തം സ്വീകരിക്കുമെന്നും വെള്ളിയാഴ്ച അവധിയായിരിക്കുമെന്നും എച്ച്.എം.സി വ്യക്തമാക്കി.

അതേസമയം, സാറ്റലൈറ്റ് ബ്ലഡ് ഡോണർ സെൻററിൽ രക്തദാതാക്കളായ സ്​ത്രീകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴ്​ മുതൽ രാത്രി 9.30 വരെയുള്ള സമയങ്ങളിലെത്തി രക്തദാനം ചെയ്യാം. വെള്ളി, ശനി ദിവസങ്ങളിൽ സാറ്റലൈറ്റ് സെൻറർ അവധിയായിരിക്കും. 44391081 നമ്പറിൽ കൂടുതൽ വിവരങ്ങൾ അറിയാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story