Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ് മെഡിക്കൽ...

ഹമദ് മെഡിക്കൽ കോർപറേഷന് വീണ്ടും എ.സി.ജി.എം.ഇ-ഐ അംഗീകാരം

text_fields
bookmark_border
ഹമദ് മെഡിക്കൽ കോർപറേഷന് വീണ്ടും എ.സി.ജി.എം.ഇ-ഐ അംഗീകാരം
cancel

ദോഹ: രാജ്യത്തെ ഏറ്റവും വലിയ അക്കാദമിക് ഹെൽത്ത് ഓർഗനൈസേഷനായ ഹമദ് മെഡിക്കൽ കോർപറേഷന് എ.സി.ജി.എം.ഇ-ഐ (അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ) അംഗീകാരം വീണ്ടും ലഭിച്ചു. സ്​പോൺസറിങ്​ ഇൻസ്​റ്റിറ്റ്യൂഷൻ വിഭാഗത്തിലാണ് അന്താരാഷ്​ട്ര അംഗീകാരം തേടിയെത്തിയത്​. ഉന്നത നിലവാരത്തിൽ റെസിഡൻസി, ഫെലോഷിപ്​ േപ്രാഗ്രാമുകൾക്ക് വിദ്യാഭ്യാസ സ്​ഥാപനമെന്ന നിലയിൽ ഹമദ് മെഡിക്കൽ കോർപറേഷന് പ്രവർത്തിക്കാനാകും.ഇതോടൊപ്പം, രണ്ട് പുതിയ പരിശീലന കോഴ്സുകൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ന്യൂറോസർജറി റെഡിസൻസി േപ്രാഗ്രാം, മെഡിക്കൽ ഇൻറൻസീവ് കെയർ യൂനിറ്റ് ഫെലോഷിപ്​ േപ്രാഗ്രാം എന്നിവക്കാണ് അനുമതി ലഭിച്ചത്.

ഇതോടെ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ എ.സി.ജി.എം.ഇ ഇൻറർനാഷനൽ എൽ.എൽ.സി അക്രഡിറ്റേഷൻ ലഭിച്ച റെസിഡൻസി, ഫെലോഷിപ്​ േപ്രാഗ്രാമുകളുടെ എണ്ണം 16 ആകും. നേരത്തെ 14 േപ്രാഗ്രാമുകൾക്ക് അംഗീകാരം ലഭിച്ചിരുന്നു. പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിൽ ഹമദ് മെഡിക്കൽ കോർപറേഷ‍​െൻറ പ്രതിബദ്ധതക്കുള്ള അംഗീകാരമാണിതെന്ന്​ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസറും മെഡിക്കൽ എജുക്കേഷൻ മേധാവിയുമായ ഡോ. അബ്​ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു. 2012ൽ സ്​പോൺസറിങ്​ സ്​ഥാപനങ്ങളുടെ പട്ടികയിൽ 19 സ്​ഥാപനങ്ങളാണുണ്ടായിരുന്നത്. 108 റെസിഡൻസി, 55 ഫെലോഷിപ്​ േപ്രാഗ്രാമുകൾക്കായി ആകെ 163 േപ്രാഗ്രാമുകൾക്കും എ.സി.ജി.എം.ഇ അംഗീകാരം ലഭിച്ചിട്ടുണ്ട്. പട്ടികയിലെ ആദ്യ അറബ് രാജ്യവും സിംഗപ്പൂരിന് ശേഷം ലോകത്തിലെ ആദ്യ രാജ്യവുമെന്ന ഖ്യാതിയും ഖത്തറിനാണ്. 20ലധികം റെസിഡൻസി േപ്രാഗ്രാമുകൾക്കാണ് ഖത്തർ സ്​പോൺസർഷിപ്​ നൽകുന്നത്. നിരവധി ഫെലോഷിപ്​ േപ്രാഗ്രാമുകളും ഹമദിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical
News Summary - Hamad Medical Corporation re-accredited by ACGME-I
Next Story