ഹമദ് മെഡിക്കൽ കോർപറേഷനിൽ ആറ് മാസത്തിനിടെ 13000 പേർക്ക് രക്തം നൽകി
text_fieldsദോഹ: ഈ വർഷം ആദ്യ ആറു മാസത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനിൽ 13000 പേർക്ക് രക്തം നൽകിയതായും ഇതോടൊപ്പം തന്നെ പ്ലേറ്റ്ലറ്റുകളും പ്ലാസ്മകളും മറ്റു ഘടകങ്ങളും നൽകിയതായും അധികൃതർ അറിയിച്ചു.
റോഡപകടങ്ങൾ, േട്രാമ രോഗികൾ, അവയവ മാറ്റ ശസ് ത്രക്രിയകൾ, ലുക്കീമിയ, ലിംഫോമാസ് തുടങ്ങിയ കാൻസർ രോഗികൾ തുടങ്ങിയവരാണ് ഇതിെൻറ വലിയ ഗുണഭോക്താക്കളെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ ട്രാൻസ്ഫ്യൂഷ്യൻ മെഡിസിൻ തലവൻ ഡോ. സെയ്ദ് മെറെൻകോവ് പറഞ്ഞു.
രക്തം നൽകുന്നതിൽ ഖത്തർ 100 ശതമാനം കാര്യക്ഷമമാണെന്നും യൂറോപ്യൻ കൗൺസിലിെൻറയും ഇൻറർനാഷണൽ അമേരിക്കൻ ബ്ലഡ്ബാങ്ക് അസോസിയേഷൻറയും നിർദേശങ്ങൾ നടപ്പാക്കിയാണ് ഹമദ് മെഡിക്കൽ കോർപറേഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016ൽ 28000 രക്ത യൂണിറ്റുകളും ഈ വർഷം പകുതിയിൽ 14000 യൂണിറ്റുകളും ശേഖരിച്ചുവെന്നും 500നും 1000നും ഇടക്ക് പ്ലേറ്റ്ലറ്റുകളും ശേഖരിച്ചുവെന്നും പറഞ്ഞ ഡോ. സെയ്ദ്, കാൻസറിനും േട്രാമ രോഗികൾക്കും പ്ലേറ്റ്ലറ്റുകൾ അനിവാര്യമാണെന്നിരിക്കെ അടിയന്തിര ഘട്ടങ്ങൾ തരണം ചെയ്യുന്നതിന് ആവശ്യത്തിൽ കൂടുതൽ ഇവ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹമദ് ജനറൽ ആശുപത്രിയിലെ എച്ച്.എം.സി കാമ്പസിലാണ് കൂടുതലും രക്തം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനസംഖ്യയുടെ 45 ശതമാനം ഒ ഗ്രൂപ്പും 30 ശതമാനം എ ഗ്രൂപ്പും 20 ശതമാനം ബിയും അഞ്ചിൽ താഴെ എബി ഗ്രൂപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
