പത്ത് മണിക്കൂര്‍; ഹമദിലെ സങ്കീർണ അര്‍ബുദ ശസ്ത്രക്രിയ വിജയം
text_fieldsദോഹ: പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നാവിലും താടിയെല്ലിലും ബാധിച്ച സങ്കീര്‍ണ്ണമായ അര്‍ബുദം നീക്കം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേ ഷനിലെ ഓറല്‍, ക്രാണിയോ മാക്സിലോേഫഷ്യല് സര്‍ജറി വിഭാഗമാണ് സങ്കീര ്ണ്ണമായ മൂന്നാംഘട്ട അര്‍ബുദം വിജയകരമായി നീക്കിയത്. നാല്പ്പതുകാ രനായ ഈജിപ്ഷ്യന്‍ സ്വദേശിയുടെ മൂന്നാംഘട്ടത്തിലേക്ക് കടന്ന വായയില െ അര്‍ബുദമാണ് പൂര്‍ണ്ണമായും ഭേദപ്പെടുത്തിയതെന്ന് ഹമദ് മെഡിക്കല്‍ ക ോര്പറേഷെൻറ റുമൈല ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടൻറും ക്രാണിയോ മാക്സില്ലോഫേഷ്യല്‍ സര്‍ജറി വിഭാഗം തലവനുമായ ഡോ. മുസ്തഫ അല്‍ ഖലീല്‍ പറഞ്ഞു.
നാവിലേയും താടിയെല്ലിലേയും അര്‍ബുദം പത്തുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ശസ്ത്രക്രിയ നടത്തിയ ഭാഗങ്ങള്‍ പുനര്യോജിപ്പിക്കുകയും ചെയ്തു.
അര്‍ബുദത്തിെൻറ മുഴകള്‍ കഴുത്തിലേക്കും കോശദ്രാവകങ്ങളിലേക്കും വ്യാപിക്കുന്നത് തടയാന്‍ ശസ്ത്രക്രിയ മാത്രമായിരുന്നു മാർഗമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്ത സ്പെഷ്യാലിറ്റികളിലെ 12 സര്ജന്മാരും മെഡിക്കല്‍ പ്രഫഷണലുകളും ചേര്‍ന്നതാണ് ഓറല്‍, ക്രാണിയോ മാക്സില്ലോഫേഷ്യല്‍ സര്‍ജറി വിഭാഗം.
ശസ്ത്രക്രിയ കഴിഞ്ഞ് പത്തു ദിവസത്തിന് ശേഷം രോഗി സംസാരിക്കാനും ഭക്ഷണം കഴിക്കാനും ആരംഭിച്ചതായും ഡോക്ടര്‍ അറിയിച്ചു. കഴുത്തിനും തലക്കും ബാധിക്കുന്ന അര്‍ബുദത്തിെൻറ ചികിത്സ സംസാരിക്കാനും ഭക്ഷണം വിഴുങ്ങുന്നതിലും മാറ്റങ്ങളുണ്ടാക്കും.
ശസ്ത്രക്രിയക്ക് ശേഷമുള്ള ചികിത്സ രോഗികളേയും അവരുടെ അസുഖം ബാധിച്ച അവയവങ്ങള്‍ക്കും അനുസരിച്ച് മാറ്റങ്ങളുണ്ടാകും. അസുഖം ബാധിച്ച കോശങ്ങള്‍ നീക്കം ചെയ്യുന്നതോടെ വായയിലുണ്ടാകാന് സാധ്യതയുള്ള തകരാറുകള്‍ പരമാവധി കുറക്കാനും കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കാനും സാധിക്കും.
കഴുത്തിന് ബാധിക്കുന്ന അസുഖം ആദ്യഘട്ടങ്ങളില്‍ കണ്ടുപിടിക്കാന്‍ പ്രയാസം നേരിടാറുണ്ടെന്നും മറ്റു പല അസുഖങ്ങളുടേയും ലക്ഷണമാണ് അവ പ്രകടിപ്പിക്കാറുള്ളതെന്നും ഡോ. അല്‍ ഖലീല്‍ പറഞ്ഞു. വിവിധ ഘട്ടങ്ങള്‍ പുരോഗമിച്ചുകഴിഞ്ഞാല്‍ ചികിത്സിക്കാനും ഏറെ പ്രയാസം നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
