Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭിന്നശേഷി...

ഭിന്നശേഷി യാത്രക്കാർക്ക് സേവനങ്ങൾ എളുപ്പമാക്കി ഹമദ് ഇന്റർനാഷനൽ എയർപോർട്ട്

text_fields
bookmark_border
ഭിന്നശേഷി യാത്രക്കാർക്ക് സേവനങ്ങൾ എളുപ്പമാക്കി ഹമദ് ഇന്റർനാഷനൽ എയർപോർട്ട്
cancel
Listen to this Article

ദോഹ: ഭിന്നശേഷി യാത്രക്കാരുടെ അറൈവൽ, ഡിപ്പാർച്ചർ പോയന്റുകളിൽ അടക്കമുള്ള യാത്ര സേവനങ്ങൾ കൂടുതൽ എളുപ്പമാക്കി ദോഹ ഹമദ് ഇന്റർനാഷനൽ എയർപോർട്ട്. പുറമെക്ക് കാണാൻ കഴിയാത്ത ഓട്ടിസം, കേൾവിക്കുറവ്, വിട്ടുമാറാത്ത വേദന തുടങ്ങിയവയുള്ള ഭിന്നശേഷി യാത്രക്കാർക്ക് സൺഫ്ലവർ പ്രോഗ്രാം പദ്ധതിയിലൂടെ വിമാനത്താവളത്തിലെ ജീവനക്കാരുടെ സേവനം ഇനി ലഭ്യമാകും. ഭിന്നശേഷി യാത്രക്കാർ സ്വമേധയാ സൺഫ്ലവർ ചിഹ്നമുള്ള ബാഡ്ജുകൾ ധരിച്ച്, ഇതുവഴി തങ്ങൾക്ക് കൂടുതൽ സമയം, മറ്റ് ആശയവിനിമയം, അല്ലെങ്കിൽ പ്രത്യേക സഹായം ആവശ്യമുണ്ടെന്ന് അധികൃതരെ അറിയിക്കാൻ സാധിക്കും.

ഇതുവഴി കൂടുതൽ പരിഗണനയും അന്തസ്സും ഉറപ്പാക്കുക, വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ പോയന്റുകളിൽ തടസ്സങ്ങളില്ലാതെ യാത്ര പൂർത്തിയാക്കാൻ സഹായിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൺഫ്ലവർ പ്രോഗ്രാം പദ്ധതിയുടെ വിജയത്തിനായി ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികളിലെ ജീവനക്കാർക്കും സെക്യൂരിറ്റി, റീട്ടെയിൽ വിഭാഗങ്ങളിലുള്ളവർക്കും ആവശ്യമായ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഇതുവഴി ജീവനക്കാർക്ക് സൺഫ്ലവർ ബാഡ്ജ് ഉപയോഗിച്ച് ഭിന്നശേഷി യാത്രക്കാരെ തിരിച്ചറിയാനും സഹായമുറപ്പാക്കാനും സാധിക്കും. ഇനി മുതൽ ഹമദ് വിമാനത്താവളത്തിലെ ടെർമിനലുകളിൽ ഉടനീളം സൺഫ്ലവർ ചിഹ്നം ദൃശ്യമാകും.

സഹായം ആവശ്യമുള്ളവർക്ക് വിമാനത്താവളത്തിലെ ജീവനക്കാരുമായി ലളിതമായി ആശയവിനിമയം നടത്താൻ സാധിക്കും. ഹമദ് വിമാനത്താവളത്തിന്റെ ഈ നീക്കം ലോകമെമ്പാടും അദൃശ്യ വൈകല്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കും. ​ എല്ലാവർക്കും ഒരുപോലെ സുഖകരമായ യാത്ര ഉറപ്പാക്കാനും സേവനങ്ങൾ ലഭിക്കുന്ന രീതിയിൽ വിമാനത്താവളത്തെ മാറ്റുന്നതിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് സ്ട്രാറ്റജി ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് സീനിയർ വൈസ് പ്രസിഡന്റ് ഫ്രാൻകോയ്സ് ബോറിയൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disabled personsqatar hamad international airportQatar News
News Summary - Hamad International Airport makes services easier for disabled passengers
Next Story