പെരുന്നാൾ തിരക്ക്; നിർദേശങ്ങളുമായി വിമാനത്താവള അധികൃതർ
text_fieldsദോഹ: പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്കായി വിവിധ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ. ജൂൺ 13 വ്യാഴാഴ്ച ഖത്തറിൽനിന്ന് പോകുന്നവരുടെയും 20 വ്യാഴം മുതൽ തിരിച്ചുവരുന്നവരുടെയും തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്. തിരക്ക് നിയന്ത്രിക്കാനാവശ്യമായ കരുതൽ നടപടികൾ വിമാനത്താവളത്തിൽ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ ഓൺലൈനായി ചെക്കിൻ ചെയ്യുന്നത് ചെക്കിൻ കൗണ്ടറിലെ തിരക്ക് കുറക്കാൻ സഹായിക്കും.
ചെക്കിൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികൾ എന്നിവക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂർ മുെമ്പങ്കിലും എത്താൻ നിർദേശമുണ്ട്. ഖത്തർ എയർവേസ് യാത്രക്കാർക്ക് വിമാനത്താവളത്തിലെ ചെക്കിൻ, ബാഗ് ഡ്രോപ് എന്നിവക്ക് സെൽഫ് സർവിസ് സൗകര്യമുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് വേഗത്തിൽ ക്ലിയറൻസിന് ഇ-ഗേറ്റ് മെഷീൻ ഉപയോഗിക്കാം. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ചെക്കിൻ കൗണ്ടറും 20 മിനിറ്റ് മുമ്പ് ബോർഡിങ്ങും അടക്കും.
ബാഗേജുകൾ അനുവദിക്കപ്പെട്ട തൂക്ക, വലുപ്പ പരിധിയിലാണെന്ന് നേരത്തേ ഉറപ്പുവരുത്തണം. അല്ലെങ്കിൽ ചെക്കിൻ നടപടികൾ വൈകാനും അധിക ഫീസ് ഈടാക്കാനും കാരണമാകും. ആളുകളെ ഇറക്കാനും കൊണ്ടുപോകാനും ഷോർട്ട് ടേം കാർ പാർക്ക് ഉപയോഗിക്കാനും അനുയോജ്യമാണെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

