Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ്രെയിൻ ശസ്ത്രക്രിയയിൽ...

ബ്രെയിൻ ശസ്ത്രക്രിയയിൽ നേട്ടവുമായി ഹമദ്​

text_fields
bookmark_border
ബ്രെയിൻ ശസ്ത്രക്രിയയിൽ നേട്ടവുമായി ഹമദ്​
cancel
camera_alt

ഹ​മ​ദ്​ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ

Listen to this Article

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ സ​ങ്കീ​ർ​ണ​മാ​യ ​ബ്രെ​യി​ൻ ട്യൂ​മ​ർ ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഗി​ലോ​മ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഏ​റെ ഗു​രു​ത​ര​മാ​യ െബ്ര​യി​ൻ ട്യൂ​മ​റാ​ണ് സ്വ​ബോ​ധ​ത്തോ​ടെ​യു​ള്ള അ​വ​സ്​​ഥ​യി​ൽ ത​ന്നെ രോ​ഗി​യി​ൽ​നി​ന്നും നീ​ക്കം ചെ​യ്ത​ത്. ഇ​ൻ​ട്രാ-​ഓ​പ​റേ​റ്റി​വ് ന്യൂ​റോ-​മോ​ണി​റ്റ​റി​ങ്, ന്യൂ​റോ സൈ​ക്കോ​ള​ജി​ക്ക​ൽ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് എ​ച്ച്.​എം.​സി​യി​ലെ വി​ദ​ഗ്ധ​രാ​യ ന്യൂ​റോ​സ​ർ​ജ​ൻ​മാ​ർ ശ​സ്​​ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​രീ​തി​യി​ൽ ഖ​ത്ത​റി​ലെ ത​ന്നെ ആ​ദ്യ​ത്തെ ശ​സ്​​ത്ര​ക്രി​യ കൂ​ടി​യാ​ണി​ത്. ശ​സ്​​ത്ര​ക്രി​യ​ക്കു​ശേ​ഷം അ​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ് 40കാ​ര​നാ​യ രോ​ഗി ആ​ശു​പ​ത്രി വി​ട്ട​താ​യും സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.ഏ​റ്റ​വും പു​തി​യ എം.​ആ​ർ.​ഐ, ത്രി​മാ​ന ബ്രെ​യി​ൻ മാ​പ്പി​ങ്, ഇ​മേ​ജി​ങ് ടെ​ക്നോ​ള​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ശ​സ്​​ത്ര​ക്രി​യ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ന്യൂ​റോ​സ​ർ​ജ​റി, ന്യൂ​റോ-​ഇ​ൻ​റ​ർ​വെ​ൻ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​റ് ഡോ. ​ഗ​യ അ​ൽ റു​മൈ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തോ​ളം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ വി​ദ​ഗ്ധ​ർ ശ​സ്​​ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ന്യൂ​റോ സ​ർ​ജ​റി സെ​പ്ഷ​ലി​സ്​​റ്റ് ഡോ. ​അ​രു​ൺ ആ​ർ സൗ​രാ​ൻ, അ​ന​സ്​​തേ​ഷ്യ ക​ൺ​സ​ൾ​ട്ട​ൻ​റ് ഡോ. ​കി​ഷോ​ർ കു​മാ​ർ, ന്യൂ​റോ​സൈ​ക്കോ​ള​ജി ക​ൺ​സ​ൾ​ട്ട​ൻ​റ് ഡോ. ​ജോ​ൺ ബെ​ർ​കി​ൻ​സ്, ന്യൂ​റോ​സ​ർ​ജ​റി റെ​സി​ഡ​ൻ​റ് ഫി​സി​ഷ്യ​ന്മാ​രാ​യ ഡോ. ​അ​ബ്ദു​ല്ല ഒ​ല​യ്യാ​ൻ, ഡോ. ​മു​ഹ്സി​ൻ ഖാ​ൻ, ബ്രെ​യി​ൻ ഇ​ല​ക്േ​ട്രാ​സൈ​ക്കോ​ള​ജി​സ്​​റ്റ് മു​ഹ​മ്മ​ദ് അ​ൽ ഗ​സു എ​ന്നി​വ​രും ന​ജ്​​ലാ ഫാ​തി ന​യി​ച്ച സ​ർ​ജ​റി ന​ഴ്സി​ങ് ടീ​മും ശ​സ്​​ത്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ത്തു.

ത​ല​ച്ചോ​റി​ൽ ബോ​ധ​ത്തി​നും സം​സാ​ര​ത്തി​നും വേ​ണ്ടി​യു​ള്ള ലോ​ബി​ന് തൊ​ട്ട​ടു​ത്ത് ട്യൂ​മ​ർ ഉ​ള്ള​തി​നാ​ലാ​ണ് രോ​ഗി​യെ സ്വ​ബോ​ധ​ത്തോ​ടെ ത​ന്നെ ശ​സ്​​ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. രോ​ഗി ശ​സ്​​ത്ര​ക്രി​യ സം​ഘ​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തേ​ണ്ട​തും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട​തും ആ​വ​ശ്യ​മാ​യി വ​രു​ക​യും ചെ​യ്തു. ഇ​തു​കാ​ര​ണം ശ​സ്​​ത്ര​ക്രി​യ സം​ഘ​ത്തി​ന് ത​ല​ച്ചോ​റി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക ഭാ​ഗ​ത്ത് ക്ഷ​ത​മേ​ൽ​പി​ക്കാ​തെ ത​ന്നെ ക​ർ​മം പൂ​ർ​ത്തി​യാ​ക്കാ​നാ​യി.

രോ​ഗി​യി​ൽ നി​ന്നും ട്യൂ​മ​ർ നീ​ക്കം ചെ​യ്ത​ത് മാ​ത്ര​മ​ല്ല, ശ​സ്​​ത്ര​ക്രി​യ​ക്കി​ട​യി​ൽ രോ​ഗി​ക്ക് അ​പ​സ്​​മാ​രം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കു​ന്ന​തി​ലും സം​ഘം വി​ജ​യി​ച്ച​താ​യി ഡോ. ​ഗ​യ അ​ൽ റു​മൈ​ഹി പ​റ​ഞ്ഞു. രോ​ഗി​യു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​വും ശ​സ്​​ത്ര​ക്രി​യ സം​ഘ​വു​മാ​യി നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തും പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും രോ​ഗി​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഇ​ൻ​ട്രാ ഓ​പ​റേ​റ്റി​വ് ഉ​പ​ക​ര​ണ​മാ​ണ് ശ​സ്​​ത്ര​ക്രി​യ​ക്ക് ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഡോ. ​അ​ൽ റു​മൈ​ഹി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Hamad gains ground in brain surgery
Next Story