ദോഹ: ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദ ദാന ചടങ്ങുകളിൽ മലയാളി വിദ്യാർഥികൾ ശ്രദ്ധേയരായി. നിജാസ് അസൈനാർ, അസ്ലം തൗഫീഖ്, ഷഫീഖ് അലി, യഹ്യ സാദിഖ് എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയ നിജാസ് അസൈനാർ, അസ്ലം തൗഫീഖ്, ഇസ്ലാമിക് ഫിനാൻസിൽ പി.ജി. നേടിയ ഷഫീഖ് അലി എന്നിവർ ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയയിൽ നിന്ന് ബിരുദം നേടിയവരാണ്.
ഇസ്ലാമിക് സ്റ്റഡീസിൽ ബിരുനാദന്തര ബിരുദം നേടിയ യഹ്യ സാദിഖ് തിരൂർക്കാട് ഇലാഹിയ കോളജ്, ഖത്തർ യൂനിവേഴിസിറ്റി എന്നിവിടങ്ങളിൽ പഠിച്ചിട്ടുണ്ട്. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെ സാന്നിധ്യത്തിൽ നടന്ന ബിരുദ ദാന ചടങ്ങളിൽ ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. സി.ഐ.സി പ്രസിഡൻറ് കെ.സി അബ്ദുല്ലത്തീഫ്, അൽജാമിഅ അലൂമിനി ഭാരവാഹികൾ എന്നിവരും സംബന്ധിച്ചു.