കാർബൺ പ്രസരണത്തിെൻറ അളവ് കുറച്ചതിന് ഹമദ് വിമാനത്താവളത്തിന് അംഗീകാരം
text_fieldsദോഹ: അന്തരീക്ഷത്തിലെ കാർബൺ പ്രസരണത്തിെൻറ അളവ് കുറക്കുന്നതിനുള്ള എയർപോർട്ട് കൗൺസിൽ ഇൻറർനാഷണലിെൻറ എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻറ മൂന്നാം ഘട്ടവും വിജയകരമായി പിന്നിട്ട ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അംഗീകാരം. ഇതോടെ അംഗീകാരം നേടുന്ന ജി.സി.സിയിലെ ആദ്യ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഈ ഘട്ടം പിന്നിടുന്ന മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക മേഖലയിലെ രണ്ടാമത് വിമാനത്താവളവും ഇനി ഹമദ് തന്നെ. ദോഹയിൽ നടന്ന 12ാമത് എയർപോർട്ട് കൗൺസിൽ ഇൻറർനാഷണലിെൻറ ഏഷ്യാ പസിഫിക് മേഖല സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിൽ ഹമദ് വിമാനത്താവളം ചീഫ് ഓപറേറ്റിംഗ് ഓഫീസർ എഞ്ചിനീയർ ബദർ മുഹമ്മദ് അൽ മീർ പുരസ്കാരം ഏറ്റുവാങ്ങി. 2015ൽ കാർബൺ മാനേജ്മെൻറ് േപ്രാഗ്രാം നടപ്പിലാക്കി കേവലം 18 മാസത്തിനുള്ളിലാണ് ഹമദ് വിമാനത്താവളം ഈ നേട്ടം കരസ്ഥമാക്കുന്നത്. കാർബൺ ക്ഷമതയുടെ അളവിൽ 14.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2030ഓടെ ഇതിെൻറ അളവ് 30 ശതമാനമാക്കുകയെന്നതാണ് ഹമദ് വിമാനത്താവളത്തിെൻറ പദ്ധതി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഹമദ് വിമാനത്താവളത്തിെൻറ പ്രതിബദ്ധതക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്ന് ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. നേരത്തെ എയർപോർട്ട് കാർബൺ അക്രഡിറ്റേഷെൻറ അംഗീകാരം എയർപോർട്ട് കൗൺസിൽ ഇൻറർനാഷണൽ ഹമദ് വിമാനത്താവളത്തിന് പുതുക്കി നൽകിയിരുന്നു. 2014ൽ പ്രവർത്തനമാരംഭിച്ചത് മുതൽ ഈ അംഗീകാരം ഹമദ് വിമാനത്താവളത്തിനൊപ്പമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തടഞ്ഞുനിർത്തുന്നതിനായി നടപ്പിലാക്കുന്ന ദീർഘകാല നടപടികളുടെ ഭാഗമായാണ് വിമാനത്താവളത്തിെൻറ കാർബൺ പ്രസണം കുറക്കുന്നതിനുള്ള പ്രത്യേക പരിപാടി.
ആഗോളാടിസ്ഥാനത്തിൽ ഈ അംഗീകാരം ലഭിച്ച 173വിമാനത്താവളങ്ങളിലൊന്നായ ഹമദ് വിമാനത്താവളം, പ്രവർത്തനം തുടങ്ങിയ അന്ന് മുതൽ അംഗീകാരം ലഭ്യമായ ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന ഖ്യാതി കൂടി നേടിയിട്ടുണ്ട്. നാലു തലങ്ങളിലായി നടപ്പിലാക്കുന്ന എ.സി.എ പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഹമദ് വിജയകരമായി പിന്നിട്ടിരിക്കുന്നത്. നേട്ടത്തിൽ ഹമദ് വിമാനത്താവളത്തിന് എല്ലാ അഭിനനന്ദങ്ങളും അറിയിക്കുകയാണെന്ന് ഏഷ്യാ പസിഫിക് റീജണൽ ഡയറക്ടർ പാതി ചാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
