Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദ്​...

ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ളം: ക​ർ​ബ്​ സൈ​ഡ്​ പാ​ർ​ക്കി​ങ്ങി​ൽ ട്ര​യ​ൽ തു​ട​ങ്ങി

text_fields
bookmark_border
Hamad Airport
cancel
camera_alt

ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ളം

Listen to this Article

ദോ​ഹ: ലോ​ക​ക​പ്പ്​ വേ​ള​യി​ൽ തി​ര​ക്ക്​ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ ന​ട​ത്തി​പ്പി​ന്​ തു​ട​ക്ക​മാ​യി. ഹ​മ​ദ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​നും യാ​ത്ര​യാ​ക്കാ​നു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ടെ​ർ​മി​ന​ലു​ക​ൾ​ക്കു​ മു​ന്നി​ലെ ക​ർ​ബ്​ സൈ​ഡ്​ പാ​ർ​ക്കി​ങ്​ വി​ല​ക്കി​യു​ള്ള നി​യ​ന്ത്ര​ണ​ത്തി​ന്​ ​ഇ​ന്ന​ലെ​യും ഇ​ന്നും ട്ര​യ​ൽ റ​ണ്ണി​ങ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച ​12വ​രെ​യും ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​ മു​ത​ൽ​ആ​റു​​മ​ണി​വ​രെ​യു​മാ​യി​രു​ന്നു ട്ര​യ​ൽ. ഈ ​സ​മ​യം, ടെ​ർ​മി​ന​ലു​ക​ൾ​ക്ക്​ മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന പി​ക്ക​പ്, ഡ്രോ​പ്​ ഓ​ഫ്​ വി​ല​ക്കി. പ​ക​രം കാ​ർ പാ​ർ​ക്കി​ങ്​ ഏ​രി​യ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലു​ക​ൾ​ക്കു​ മു​ന്നി​ലെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​ ഈ ​മാ​റ്റ​ങ്ങ​ൾ.

അ​റൈ​വ​ല്‍, ഡി​പ്പാ​ര്‍ച​ര്‍ ടെ​ര്‍മി​ന​ലു​ക​ള്‍ക്ക് മു​ന്നി​ല്‍ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി​യി​ട്ട്​ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​നോ യാ​ത്ര​യാ​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല. അം​ഗീ​കൃ​ത വാ​ഹ​ന​ങ്ങ​ൾ​ക്കു​ മാ​ത്ര​മാ​ണ്​ ഇ​വി​ടേ​ക്ക്​ പ്ര​വേ​ശ​നം. മു​വാ​സ​ലാ​ത്​ ടാ​ക്സി, ലി​മോ​സി​ൻ, ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ഫ​സ്റ്റ്​-​ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര​ക്കാ​ർ എ​ന്നി​വ​യാ​ണ്​ അം​ഗീ​കൃ​ത വാ​ഹ​ന​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​ക.

മ​റ്റു യാ​ത്ര​ക്കാ​രും ഉ​പ​ഭോ​ക്​​താ​ക്ക​ളും കാ​ർ​പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചു. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ ഇ​വി​ടെ ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​ർ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കും. ​ബാ​ഗേ​ജ്​ പോ​ർ​ട്ട​ർ സ​ർ​വി​സും മ​റ്റും യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​വി​ടെ ല​ഭി​ക്കും. ഹൃ​സ്വ പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ൽ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​യും ക​ഴി​യു​ന്ന​വ​ർ പാ​ർ​ക്കി​ങ്​ ഫീ​സ്​ അ​ട​ക്ക​ണം. ടെ​ർ​മി​ന​ലി​ന​രി​കി​ലെ പേ​മ​ന്‍റ്​ മെ​ഷീ​നി​ലാ​ണ്​ പ​ണം അ​ട​ക്കേ​ണ്ട​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ​ത്താ​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ വ്യ​ത്യ​സ്ത ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ബ​സ്​ പ​വി​ലി​യ​ൻ, ടാ​ക്സി പ​വി​ലി​യ​ൻ, മെ​​ട്രോ സ്​​റ്റേ​ഷ​ൻ, കാ​ർ പാ​ർ​ക്കി​ങ്, കാ​ർ റെ​ന്‍റ​ൽ, ലി​മോ​സി​ൻ സ​ർ​വി​സ്​ എ​ന്നി​വ​യും ആ​ശ്ര​യി​ക്കാം. ലോ​ക​ക​പ്പ്​​കാ​ല​ത്ത്​ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി സ​ഞ്ചാ​രി​ക​ളെ​ത്തു​മ്പോ​ൾ തി​ര​ക്ക്​ നി​യ​ന്ത്രി​ക്കു​ന്ന​തി​നും സു​ര​ക്ഷ പ​രി​ഗ​ണി​ച്ചു​മാ​ണ്​ ക​ർ​ബ്​ സൈ​ഡ്​ പാ​ർ​ക്കി​ങ്​ ഒ​ഴി​വാ​ക്കി പു​തി​യ പ​രീ​ക്ഷ​ണ​ത്തി​ന്​ ഒ​രു​ങ്ങു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച്​ ര​ണ്ടാ​ഴ്ച മു​മ്പു​ത​ന്നെ അ​ധി​കൃ​ത​ർ അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Airportgulfqatar​
News Summary - Hamad Airport: Starting trail in curbside parking
Next Story