Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​ര​സ്കാ​ര​...

പു​ര​സ്കാ​ര​ തിള​ക്ക​ത്തി​ൽ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം

text_fields
bookmark_border
പു​ര​സ്കാ​ര​ തിള​ക്ക​ത്തി​ൽ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം
cancel
camera_alt

ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് ല​ഭി​ച്ച ഗ്ലോ​ബ​ൽ

ട്രാ​വ​ൽ അ​വാ​ർ​ഡ്

ദോ​ഹ: ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം. ഗ്ലോ​ബ​ൽ ട്രാ​വ​ല​റി​ന്റെ 20ാം വാ​ർ​ഷി​ക ജി.​ടി ടെ​സ്റ്റ​ഡ് റീ​ഡ​ർ സ​ർ​വേ അ​വാ​ർ​ഡു​ക​ളി​ൽ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ളം എ​ന്ന ബ​ഹു​മ​തി​യാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തെ തേ​ടി​യെ​ത്തി​യ​ത്. ഇ​ത് തു​ട​ർ​ച്ച​യാ​യ ഏ​ഴാം ത​വ​ണ​യാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ബി​സി​ന​സ് ട്രാ​വ​ൽ മേ​ഖ​ല​യി​ലെ അ​ഭി​മാ​ന​ക​ര​മാ​യ അം​ഗീ​കാ​ര​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ബ​ഹു​മ​തി​യാ​ണി​ത്. യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സേ​വ​ന​വും ഉ​ന്ന​ത നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ലു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​മെ​ത്തു​ന്ന​ത്.

യാ​ത്രാ മു​ൻ​ഗ​ണ​ന​ക​ളു​ടെ മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യ 20ാം വ​ർ​ഷ​മാ​ണ് ഗ്ലോ​ബ​ൽ ട്രാ​വ​ല​ർ വി​മാ​ന​ത്താ​വ​ള അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം ആ​രാ​യു​ന്ന​ത്. േഗ്ലാ​ബ​ൽ ട്രാ​വ​ല​റി​ന്റെ വാ​യ​ന​ക്കാ​രി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി ഏ​ഴാം വ​ർ​ഷ​വും മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​മെ​ന്ന പു​ര​സ്‌​കാ​രം നേ​ടി​യ​തി​ന് ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു​വെ​ന്ന് സി.​ഇ.​ഒ ഫ്രാ​ൻ​സി​സ് എ​ക്‌​സ് ഗാ​ല​ഗ​ർ പ​റ​ഞ്ഞു. മി​ക​ച്ച ക​ണ​ക്ടി​വി​റ്റി​ക്കും മ​നോ​ഹ​ര​മാ​യ ലോ​ഞ്ചു​ക​ൾ​ക്കു​മാ​യി ദോ​ഹ​യി​ലേ​ക്കോ അ​തി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളോ വ്യ​ക്തി​പ​ര​മാ​യി ഏ​റെ ആ​സ്വ​ദി​ക്കു​ന്നു​വെ​ന്നും ഗാ​ല​ഗ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മി​ഡി​ലീ​സ്റ്റി​ലെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​മെ​ന്ന അ​വാ​ർ​ഡ് തു​ട​ർ​ച്ച​യാ​യ ഏ​ഴാം ത​വ​ണ​യും നേ​ടി​യ​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് അ​ബ്ദു​ല്ല അ​ൽ​മാ​സ് നേ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohainternational airport
News Summary - Hamad Airport shines in award ceremony
Next Story