ഹമദ് ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളം
text_fieldsദോഹ: ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം. ട്രാവൽ പ്ലസ് ലെഷർ മാഗസിെൻറ 2020ലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഹമദ് വിമാനത്താവളം മുന്നിൽ. ട്രാവൽ പ്ലസ് ലെഷർ മാഗസിെൻറ വായനക്കാർക്കിടയിൽ നടത്തിയ ആഗോള സർവേയിലാണിത്. സിംഗപ്പൂരിലെ ചാങ്കി രാജ്യാന്തര വിമാനത്താവളമാണ് പട്ടികയിൽ ഒന്നാമതെത്തിയത്.
വിമാനത്താവളത്തിലേക്കുള്ള ആക്സസ്, ചെക്ക് ഇൻ, സുരക്ഷ, റസ്റ്റാറൻറ് സംവിധാനങ്ങൾ, ഷോപ്പിങ് അനുഭവം, രൂപരേഖ എന്നിവയാണ് മികച്ച വിമാനത്താവളം തെരഞ്ഞെടുക്കപ്പെടാൻ മാഗസിൻ മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ.ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരുടെ പെരുമാറ്റവും സേവനങ്ങളും സൗകര്യങ്ങളും ഷോപ്പിങ് അനുഭവവും സർവേയിൽ പങ്കെടുത്തവർ പ്രത്യേകം രേഖപ്പെടുത്തി. ട്രാൻസിറ്റ് യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ലഭിക്കുന്നതെന്നും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നു.
