Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ്​ ലോകത്തിന്റെ...

ഹമദ്​ ലോകത്തിന്റെ കേന്ദ്രമായ വർഷം

text_fields
bookmark_border
ഹമദ്​ ലോകത്തിന്റെ കേന്ദ്രമായ വർഷം
cancel

ദോഹ: ലോകകപ്പ്​ ഫുട്​ബാളിന്​ സാക്ഷ്യം വഹിച്ച വർഷമായ 2022ലെ സാമ്പത്തിക വർഷത്തിൽ ഖത്തറിൻെറ വിമാനത്താവളങ്ങൾ സാക്ഷിയായത്​ റെക്കോഡ്​ യാത്രികരുടെ എണ്ണം. 2022 ഏപ്രിൽ മുതൽ 2023 മാർച്ച്​ വരെയുള്ള സാമ്പത്തിക വർഷത്തിലെ ഖത്തർ എയർവേസ്​ ഗ്രൂപ്പ്​ റിപ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. ഈ കാലയളവിൽ ഹമദ്​ അന്താരാഷ്​​്ട്ര വിമാനത്താവളം വഴി 3.89 കോടി പേർ യാത്ര ചെയ്​തുവെന്നാണ്​ കണക്കുകൾ. മുൻവർഷത്തെ അപേക്ഷിച്ച്​ 75.8 ശതമാനമാണ്​ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹമദ്​ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം.

ഖത്തറിൻെറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യാത്രക്കാരുടെ പങ്കാളിത്തമാണ്​ ഈ വർഷം രേഖപ്പെടുത്തിയത്​. നവംബർ-ഡിസംബർ മാസങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ച ലോകകപ്പ്​ ഫുട്​ബാൾ തന്നെ യാത്രികരുടെ എണ്ണത്തിലെ വർധനവിന്​ പ്രധാന കാരണം. നവംബർ, ഡിസംബർ മാസങ്ങളിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി ആരാധകർ ഒഴുകിയെത്തിയപ്പോൾ, അതിന്​ മുമ്പായി ലോകകപ്പ്​ സംഘാടനവുമായി ബന്ധപ്പെട്ടും സഞ്ചാരികളും മാധ്യമ പ്രവർത്തകരും ദോഹയെ ലക്ഷ്യമാക്കി പിടിച്ചു. ലോകകപ്പ്​ വേളയിൽ ഗൾഫ്​ യാത്രികരുടെ സഞ്ചാരത്തിനായി ഷട്ട്​ൽ സർവീസും, വിവിധ തെക്കനമേരിക്കൻ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്​ അധിക സർവീസും, പ്രത്യേക ചാർട്ടർ വിമാനങ്ങളുമായും സർവീസ്​ വർധിപ്പിച്ചു. 15 ലക്ഷത്തോളം പേർ ലോകകപ്പ്​ മാസങ്ങളിൽ മാത്രം ദോഹയിലെത്തിയിട്ടുണ്ട്​.

2022 ഏപ്രിൽ-2024 മാർച്ച്​ മാസത്തിനുള്ളിൽ ലോകത്തെ 257 നഗരങ്ങളിലേക്ക്​ വിമാന സർവീസ്​ നടത്തിയതായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ഇവയിൽ 60എണ്ണവും പുതിയ സർവീസുകളായിരുന്നുവെന്നതും ശ്രദ്ധേയമാണ്​. രണ്ട്​ പുതിയ എയർലൈൻ പങ്കാളികളും ഈ കാലയളവിൽ ദോഹയുടെ ഭാഗമായി. ധാക്ക, ഹീത്രു, ദുബൈ, കഠ്​മണ്ഡു, മാലി എന്നീ നഗരങ്ങളിലേക്കായിരുന്നു ഏറ്റവും കൂടുതൽ വിമാനങ്ങൾ ദോഹയിൽ നിന്നും പറന്നുയർന്നത്​. വിമാനങ്ങളുടെ പോക്കിലും വരവിലും ഈ വേളയിൽ 24ശതമാനം വർധനവുണ്ടായതായി വാർഷിക റിപ്പോർട്ട്​ ചൂണ്ടികാണിക്കുന്നു. 2.25 ലക്ഷത്തിൽ അധികമാണ്​ വിമാനങ്ങളും നീക്കം രേഖപ്പെടുത്തുന്നത്​.

യാത്രക്കാരുടെ വരവിലും പോക്കിലും റെക്കോഡ്​ കുതിപ്പുണ്ടായപ്പോൾ ചരക്കുകളുടെ കൈകാര്യത്തിൽ 11ശതമാനം കുറവ്​ രേഖപ്പെടുത്തി. 22ലക്ഷം ടൺ കാർഗോ ആണ്​ സാമ്പത്തിക വർഷം കൈകാര്യം ചെയ്​തത്​. ഖത്തർ എയർവേസ്​ ഗ്രൂപ്പിനു കീഴിലെ ‘മതാർ’ കമ്പനിയാണ്​ ഹമദ്​ വിമാനത്താവളവും ദോഹ അന്താരാഷ്​​്ട്ര വിമാനത്താവളവും മാനേജ്​ ചെയ്യുന്നത്​. ലോകകപ്പിന്​ മുന്നോടിയായി ഹമദ്​ വിമാനത്താവളത്തിലെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി യാത്രക്കാരുടെയും വിമാനങ്ങളുടെയും കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിച്ചിരുന്നു.

ടെർമിനലിനകം ചെടികളും മരങ്ങളുമായി ഹരിതാഭമാക്കി ഏറ്റവും ആധുനിക സൗകര്യങ്ങളോടെ തുറന്ന ഓർച്ചാഡ്​ അന്താരാഷ്​​ട്ര ശ്രദ്ധ തന്നെ നേടി. ഇതിനകം, നിരവധി പുരസ്​കാരങ്ങളും ഒർച്ചാഡ്​ ടെർമിനൽ സ്വന്തമാക്കിയിരുന്നു. വിമാനത്താവളത്തിൻെറ രണ്ടാം ഘട്ട നവീകരണമായ ‘ഫേസ്​ ബി’ പൂർത്തിയാവുന്നതോടെ ഒരു വർഷം 70ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക്​ ഉയരും. നിലവിലെ ടെർമിനലിന്​ പുറമെ രണ്ട്​ പുതിയ ടെർമിനൽ കൂടി ഉൾകൊള്ളുന്നതാണ്​ അടുത്ത നവീകരണ ഘട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Airportqatar
Next Story