Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദ്...

ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം: പു​തി​യ പാ​ർ​ക്കി​ങ് നി​ര​ക്കു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ

text_fields
bookmark_border
Hamad Airport
cancel
camera_alt

ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ളം

ദോ​ഹ: ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പു​തി​യ പാ​ർ​ക്കി​ങ് നി​ര​ക്ക് വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഹ്ര​സ്വ​കാ​ല (ഷോ​ർ​ട്ട് ടേം) ​പാ​ർ​ക്കി​ങ്ങി​ന്റെ നി​ര​ക്കു​ക​ളാ​ണ് പു​തു​ക്കി​യ​ത്. എ​ട്ടു മ​ണി​ക്കൂ​ർ വ​രെ നീ​ളു​ന്ന ഹ്ര​സ്വ​കാ​ല പാ​ർ​ക്കി​ങ് മ​ണി​ക്കൂ​റി​ന് 15 റി​യാ​ലാ​ണ്.

പാ​ർ​ക്കി​ങ് സ​മ​യം എ​ട്ടു മ​ണി​ക്കൂ​റി​ൽ അ​ധി​ക​മാ​യാ​ൽ ഫീ​സ് നി​ര​ക്ക് ​ദി​വ​സ ചാ​ർ​ജി​ലേ​ക്ക് മാ​റും. 145 റി​യാ​ലാ​ണ് ദി​വ​സ ഫീ​സാ​യി ഈ​ടാ​ക്കു​ന്ന​ത്. നേ​ര​ത്തേ ബു​ക്ക് ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്രം ല​ഭ്യ​മാ​വു​ന്ന പ്ര​തി​വാ​ര പാ​ർ​ക്കി​ങ് നി​ര​ക്ക് 725 ഖ​ത്ത​ർ റി​യാ​ലാ​ണ്. പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​ന്റെ ഇ​രു​വ​ശ​ത്തു​മാ​യാ​ണ് ഹ്ര​സ്വ​കാ​ല പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യ​മു​ള്ള​ത്.

ലോ​ക​ക​പ്പി​ന് മു​മ്പാ​യി പ​രി​ഷ്ക​രി​ച്ച പാ​ർ​ക്കി​ങ് ഫീ​സ് പ്ര​കാ​രം ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 30 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് ടേം ​പാ​ർ​ക്കി​ങ്ങി​ന് 25 റി​യാ​ലാ​യി​രു​ന്നു ഫീ​സ്. ഓ​രോ 15 മി​നി​റ്റ് വൈ​കു​മ്പോ​ഴും 100 റി​യാ​ൽ വീ​തം അ​ധി​ക ചാ​ർ​ജാ​യും ഈ​ടാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ലോ​ക​ക​പ്പി​നു പി​ന്നാ​ലെ, പാ​ർ​ക്കി​ങ് ഫീ​യി​ൽ ഇ​ള​വു ന​ൽ​കി പ​രി​ഷ്ക​രി​ച്ചു. ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ൽ നി​ല​വി​ൽ വ​ന്ന​തു പ്ര​കാ​രം ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ൽ ഓ​രോ അ​ര​മ​ണി​ക്കൂ​റി​നും 15 റി​യാ​ലാ​യി​രു​ന്നു ഫീ​സ്. മൂ​ന്നാം മ​ണി​ക്കൂ​ർ മു​ത​ൽ ഓ​രോ അ​ര​മ​ണി​ക്കൂ​റി​നും 25 റി​യാ​ലാ​യും നി​ശ്ച​യി​ച്ചു. നാ​ലാം മ​ണി​ക്കൂ​ർ മു​ത​ൽ ഓ​രോ അ​ര​മ​ണി​ക്കൂ​റി​നും 35 റി​യാ​ലും ഫീ​സാ​യി പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Airportparking fee
News Summary - Hamad Airport: New parking rates in effect
Next Story