Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡെല്ലുമായി കൈകോർത്ത്...

ഡെല്ലുമായി കൈകോർത്ത് ഹമദ് വിമാനത്താവളം

text_fields
bookmark_border
Hamad Airport
cancel
camera_alt

ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ

ദോ​ഹ: ഏ​വി​യേ​ഷ​ൻ ഹ​ബ് വി​പു​ലീ​ക​ര​ണം തു​ട​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വും ഡെ​ൽ ടെ​ക്‌​നോ​ള​ജീ​സും കൈ​കോ​ർ​ക്കു​ന്നു. സെ​ർ​വ​ർ നെ​റ്റ് വ​ർ​ക്ക് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സൊ​ലൂ​ഷ​ൻ എ​ന്നീ സേ​വ​ന​ങ്ങ​ളി​ൽ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന കാ​ര്യം ഡെ​ൽ ടെ​ക്‌​നോ​ള​ജീ​സ് ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​നും കാ​ര്യ​ക്ഷ​മ​ത​യും ചെ​ല​വും മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി ഡെ​ൽ ടെ​ക്‌​നോ​ള​ജീ​സി​ന്റെ ഡെ​ൽ പ​വ​ർ എ​ഡ്ജ് സെ​ർ​വ​റു​ക​ളാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​മി​ക​വ് കൈ​വ​രി​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന ഡെ​ൽ പ​വ​ർ എ​ഡ്ജ് സെ​ർ​വ​റു​ക​ൾ, ക​മ്പ്യൂ​ട്ടി​ങ്, നെ​റ്റ് വ​ർ​ക്കി​ങ് മൊ​ഡ്യൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭാ​വി​യി​ലേ​ക്കു​ള്ള അ​ടി​ത്ത​റ സു​ര​ക്ഷി​ത​മാ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ആ​വ​ശ്യാ​നു​സൃ​തം പി​ന്നീ​ട് ക്ര​മീ​ക​രി​ക്കാ​നും കാ​ല​ക്ര​മേ​ണ വി​ക​സി​പ്പി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

നി​ല​വി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 170ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ 40ല​ധി​കം എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ളം ത​ങ്ങ​ളു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്നു.

2022ൽ ​ഫി​ഫ ലോ​ക​ക​പ്പി​ന്റെ ഭാ​ഗ​മാ​യി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഖ​ത്ത​റി​ലെ​ത്തി​യ​പ്പോ​ൾ 2021നെ ​അ​പേ​ക്ഷി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന സ​ഞ്ചാ​ര​ത്തി​ന്റെ എ​ണ്ണ​ത്തി​ൽ 28.2 ശ​ത​മാ​ന​വും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 101.9 ശ​ത​മാ​ന​വു​മാ​ണ് വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2023 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ബി ​ഘ​ട്ട​ത്തി​ൽ ര​ണ്ട് പു​തി​യ കോ​ൺ കോ​ഴ്‌​സു​ക​ളാ​ണു​ൾ​പ്പെ​ടു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ശേ​ഷി പ്ര​തി​വ​ർ​ഷം 70 ദ​ശ​ല​ക്ഷ​ത്തി​ല​ധി​ക​മാ​ക്കി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ഇ​ത് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കും.

സു​ര​ക്ഷി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കും സാ​ധ്യ​ത​യു​ള്ള സു​ര​ക്ഷ ഭീ​ഷ​ണി​ക​ൾ പ്ര​വ​ചി​ക്കാ​നു​മാ​യി നി​ർ​മി​ച്ച ഡെ​ൽ പ​വ​ർ എ​ഡ്ജ് സെ​ർ​വ​റു​ക​ൾ​ക്ക്, പ​തി​വ് എ​യ​ർ​പോ​ർ​ട്ട് ഓ​പ​റേ​ഷ​ൻ ടാ​സ്‌​ക്കു​ക​ളു​ടെ ഓ​ട്ടോ​മേ​ഷ​ൻ നി​രീ​ക്ഷി​ക്കാ​നും വി​ന്യ​സി​ക്കാ​നും ന​ട​പ്പാ​ക്കാ​നു​മു​ള്ള സി​സ്റ്റം മാ​നേ​ജ്‌​മെ​ന്റ് സം​വി​ധാ​ന​വു​മു​ണ്ട്.

ആ​ഗോ​ള വ്യാ​പാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ലും വ്യ​വ​സാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​ലും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലും ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ സം​ഭാ​വ​ന​ക​ൾ ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് ഡെ​ൽ ടെ​ക്‌​നോ​ള​ജീ​സ് ഖ​ത്ത​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ട്ര​വേ​ഴ്‌​സ് നി​ക്കോ​ളാ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad AirportDellAviation Hub
News Summary - Hamad Airport joins hands with Dell
Next Story