Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചരിത്രവും പൈതൃകവും...

ചരിത്രവും പൈതൃകവും പുതുതലമുറക്ക് പകർന്ന് ഹലാൽ മേള

text_fields
bookmark_border
ചരിത്രവും പൈതൃകവും പുതുതലമുറക്ക് പകർന്ന് ഹലാൽ മേള
cancel
camera_alt??????????? ??????????? ?????? ?????????? ?????????? ????????

ദോ​ഹ: ഒ​മ്പ​താ​മ​ത് ഹ​ലാ​ൽ ഖ​ത്ത​ർ മേ​ള​ക്ക് ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്കം ക ു​റി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ചാ​ര​മേ​റി​യ മേ​ള​യി​ലൊ​ന്നാ​യ ഹ​ലാ​ൽ ഖ​ത്ത​ർ മേ​ള​യി​ൽ ഇ​ത് ത​വ​ണ ലി​റ്റി​ൽ ഷെ​പ്പേ​ർ​ഡ് ഉ​ൾ​പ്പെ​ടെ പു​തു​മ​യാ​ർ​ന്ന മ​ത്സ​ര ഇ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഖ​ത്ത​രി സം​സ്​​കാ​ര​ത്തി​െൻറ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യ കാ​ലി വ്യാ​പാ​രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഹ​ലാ​ൽ ഖ​ത്ത​ർ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​റി​െൻറ പൂ​ർ​വ​കാ​ല ച​രി​ത്ര​വും പൈ​തൃ​ക​വും വ​രും ത​ല​മു​റ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യാ​ണ് മേ​ള​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.


ഒ​മ്പ​തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ അ​ൽ മ​സാ​ദ് (ലേ​ലം), അ​ൽ ഇ​സാ​ബ് (വി​വി​ധ ഇ​നം ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ), ചെ​മ്മ​രി​യാ​ടു​ക​ളു​ടെ​യും പ്രാ​ദേ​ശി​ക ആ​ടു​ക​ളു​ടെ​യും സൗ​ന്ദ​ര്യ മ​ത്സ​ര​മാ​യ അ​ൽ മ​സാ​ഇ​ൻ എ​ന്നി​വ​യാ​ണ് ഹ​ലാ​ൽ ഖ​ത്ത​റി​ലെ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.കൂ​ടാ​തെ, വ്യ​ത്യ​സ്​​ത ത​രം ഹ​ലാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, പ​ര​മ്പ​രാ​ഗ​ത സൂ​ഖ്, കു​തി​ര-​ഒ​ട്ട​ക സ​വാ​രി, പ്രാ​ദേ​ശി​ക ക​ര​കൗ​ശ​ല-​കൈ​ത്ത​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, ഭ​ക്ഷ്യ​മേ​ള എ​ന്നി​വ​യെ​ല്ലാം മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ് മേ​ള​യു​ടെ സ​മ​യം. ഫെ​ബ്രു​വ​രി 10ന് ​അ​വ​സാ​നി​ക്കും.


മേ​ള സ​ന്ദ​ർ​ശി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യും കു​ടും​ബ​ങ്ങ​ൾ​ക്കാ​യും വൈ​വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് ഹ​ലാ​ൽ ഖ​ത്ത​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഖ​ത്ത​റി​െൻറ ത​ന​ത് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​മാ​യി നി​ര​വ​ധി ഭ​ക്ഷ്യ ഔ​ട്ട്​​ല​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കാ​ലി​ക​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ളും തീ​റ്റ ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ർ​ദേ​ശ​വും ന​ൽ​കു​ന്ന സ്​​റ്റാ​ളു​ക​ളും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്നു.മേ​ഖ​ല​യി​ലെ പ്ര​ധാ​ന മേ​ള​യാ​യി ഹ​ലാ​ൽ ഖ​ത്ത​ർ മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും ഖ​ത്ത​റി​ൽ​നി​ന്നും അ​യ​ൽ​രാ​ജ്യ​ത്തു​നി​ന്നു​മു​ള്ള​വ​ർ മേ​ള സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്നു​വെ​ന്നും ക​താ​റ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ഖാ​ലി​ദ് ബി​ൻ ഇ​ബ്റാ​ഹിം അ​ൽ സു​ലൈ​തി ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​ക്കി. ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ൾ വി​ൽ​ക്കു​ന്ന മ​ഹാ​സീ​ൽ സൂ​ഖി​ന് സ​മീ​പ​ത്താ​യാ​ണ് ഹ​ലാ​ൽ ഖ​ത്ത​ർ പ​വി​ലി​യ​നും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newshalalmela
News Summary - halalmela-qatar-gulf news
Next Story