ഹലാൽ ഖത്തർ ഫെസ്റ്റിവൽ നാളെ മുതൽ
text_fieldsഹലാൽ ഖത്തർ ഫെസ്റ്റിവൽ (ഫയൽ പടം)
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാൽ ഖത്തർ ഫെസ്റ്റിവൽ കതാറയിൽ നടക്കുന്ന ജനപ്രിയ മേളകളിലൊന്നായാണ് അറിയപ്പെടുന്നത്. ഫെബ്രുവരി 16വരെ നീളുന്ന ഫെസ്റ്റ് കതാറയുടെ തെക്ക് ഭാഗത്താണ് നടക്കുക. ഖത്തറിന്റ പൈതൃകം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
കാലി വളർത്തലുമായി ബന്ധപ്പെട്ട് പുരാതന സംസ്കാരത്തിന്റെ അറിവുകൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിനും രാജ്യത്തിന്റെ ഭൂതകാലത്തെ വർത്തനമാന കാലവുമായി ബന്ധിപ്പിക്കുന്നതുമായാണ് ഹലാൽ ഖത്തറെന്ന പേരിൽ പൈതൃകമേള ആരംഭിച്ചിരിക്കുന്നത്.
പഠനാർഹവും വിനോദപരവുമായ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. പഴയ കാലി വിപണികൾ പുനരാവിഷ്കരിച്ച് അതിന്റെ തനിമ നിലനിർത്തിക്കൊണ്ടാണ് മേളയുടെ സ്റ്റാളുകൾ തയാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

