Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹലാൽ ഫെസ്​റ്റിവൽ...

ഹലാൽ ഫെസ്​റ്റിവൽ ഒമ്പതാം പതിപ്പ് ഇന്ന് തുടങ്ങും

text_fields
bookmark_border
ഹലാൽ ഫെസ്​റ്റിവൽ ഒമ്പതാം പതിപ്പ് ഇന്ന് തുടങ്ങും
cancel

ദോ​ഹ: ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ ആ​ഘോ​ഷ പ​രി​പാ​ടി​യും ഖ​ത്ത​റി​െൻറ കാ​ര്‍ഷി​ക മൃ​ഗ​സം​ര​ക ്ഷ​ണ പൈ​തൃ​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തു​മാ​യ ഹ​ലാ​ല്‍ ഫെ​സ്​​റ്റി​വ​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ത്താ​റ​യി​ ൽ. വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ടു​ക​ളു​ടെ സൗ​ന്ദ​ര്യ​മ​ത്സ​ര​വും പ്ര​ദ​ര്‍ശ​ന​വും വി​പ​ണ​ന​വും ല​ക്ഷ്യ​മി​ട്ടു ​ള്ള ഹ​ലാ​ല്‍ ഫെ​സ്​​റ്റി​വ​ലി​െൻറ ഒ​മ്പ​താം പ​തി​പ്പ് ഫെ​ബ്രു​വ​രി 10 വ​രെ നീ​ളും. വി​വി​ധ​യി​നം ആ​ടു​ക​ളു​ടെ​യും ചെ​മ്മ​രി​യാ​ടു​ക​ളു​ടെ​യും സൗ​ന്ദ​ര്യ​മ​ത്സ​ര​മാ​ണ് പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. ക​ത്താ​റ പൈ​തൃ​ക​ഗ്രാ​മ​ത്തി​െൻറ തെ​ക്കു​ഭാ​ഗ​ത്താ​ണ് ആ​ടു​ക​ളു​ടെ സൗ​ന്ദ​ര്യ​മ​ത്സ​ര​വും വി​പ​ണ​ന​വും ന​ട​ക്കു​ക.


എ​ല്ലാ ദി​വ​സ​വും രാ​വി​ലെ സ്കൂ​ളു​ക​ള്‍ക്ക് ഫെ​സ്​​റ്റി​വ​ല്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം സ​ജ്ജ​മാ​ക്കും. വൈ​വി​ധ്യ​മാ​ര്‍ന്ന സ്​​റ്റാ​ളു​ക​ളു​ണ്ടാ​കും. ക്ഷീ​ര, ക​ന്നു​കാ​ലി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും വി​പി​ണ​ന​വും ഈ ​സ്​​റ്റാ​ളു​ക​ള്‍ മു​ഖേ​ന ന​ട​ക്കും. അ​റ​ബ്, ഇ​സ്​​ലാ​മി​ക പാ​ര​മ്പ​ര്യ​ങ്ങ​ള്‍ പു​തു​ത​ല​മു​റ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ക, പൂ​ര്‍വി​ക​രു​ടെ ജീ​വി​തം എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന ബോ​ധം അ​വ​രി​ലു​ണ്ടാ​ക്കു​ക, ഖ​ത്ത​റി​ല്‍ ക​ന്നു​കാ​ലി വ​ള​ര്‍ത്ത​ലി​ല്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കു പ​ക​ര്‍ന്നു​കൊ​ടു​ക്കു​ക, വൈ​വി​ധ്യ​മാ​ര്‍ന്ന സാം​സ്കാ​രി​ക സ​മ്പ​ത്ത് പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തി​​െൻറ പൈ​തൃ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ക, മാം​സ​ല​ഭ്യ​ത​യി​ല്‍ ഖ​ത്ത​റി​നെ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ഉ​യ​ര്‍ത്തു​ക എ​ന്നി​വ​യാ​ണ് ഫെ​സ്​​റ്റി​വ​ലി​െൻറ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍.


അ​ല്‍ മ​സൈ​ന്‍ എ​ന്ന​പേ​രി​ലു​ള്ള ആ​ടു​ക​ളു​ടെ സൗ​ന്ദ​ര്യ​മ​ത്സ​രം മേ​ള​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. വി​വി​ധ​ത​രം ക​ന്നു​കാ​ലി​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​മാ​യ ബാ​ണ്‍സ് ആ​ണ് മ​റ്റൊ​രാ​ക​ര്‍ഷ​ണം. ആ​ടു​ക​ളെ ലേ​ല​ത്തി​ല്‍ വി​ല്‍ക്കു​ന്ന അ​ല്‍ മ​സാ​ദ് ച​ന്ത​യും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കും. ഖ​ത്ത​റി​ലെ പ​ഴ​യ​കാ​ല ച​ന്ത​ക​ള്‍ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​റി​യാ​നും ഫെ​സ്​​റ്റി​വ​ലി​ല്‍ അ​വ​സ​ര​മു​ണ്ടാ​കും. ക​ര​കൗ​ശ​ല​മേ​ള​യും പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​മേ​ള​യും ഇ​തി​നൊ​പ്പം സം​ഘ​ടി​പ്പി​ക്കും. കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മാ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും. ചെ​മ്മ​രി​യാ​ടു​ക​ളു​ടെ ആ​ല​യ​ങ്ങ​ളു​ടെ അ​വ​ത​ര​ണം (ഷീ​പ്പ് ബാ​ണ്‍ പ്ര​സ​േ​ൻ​റ​ഷ​ന്‍), ക​ര​കൗ​ശ​ല കൈ​ത്ത​റി ഉ​ൽ​പ​ന്ന പ്ര​ദ​ര്‍ശ​നം, പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ്യ​മേ​ള, പ​ര​മ്പ​രാ​ഗ​ത കൂ​ടാ​ര​ങ്ങ​ള്‍, ചി​കി​ത്സ സേ​വ​നം എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newshalal festival
News Summary - halal festival-qatar-gulf news
Next Story