ഹജ്ജ് വാക്സിനേഷൻ: മാർഗനിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: ഹജ്ജ് കർമങ്ങൾക്കായി സൗദി അറേബ്യയിലേക്ക് പുറപ്പെടും മുമ്പ് പ്രതിരോധ കുത്തിവെപ്പിന്റെ പ്രധാന്യം ഓർമിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. തീർഥാടകർ സ്വീകരിക്കേണ്ട കുത്തിവെപ്പുകളുടെ ഇനങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനെതിരായ വാക്സിൻ ഒരു വയസ്സിന് മുകളിലുള്ള എല്ലാവരും നിർബന്ധമായും സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി. 6-12 മാസം പ്രായമുള്ളവർക്ക് രണ്ട് മാസത്തെ ഇടവേളയിലായി രണ്ട് ഡോസുകളായി വാക്സിൻ നൽകാമെന്നും മന്ത്രാലയം അറിയിച്ചു. പകർച്ചപ്പനി, കോവിഡ്, ന്യൂമോകോക്കൽ വാക്സിൻ എന്നിവയും മന്ത്രാലയം നൽകുന്നു.

