ഹജ്ജ് യാത്രയയപ്പ്
text_fieldsദോഹ: പരിശുദ്ധ ഹജ്ജ് കർമത്തിന് തയാറെടുക്കുന്നവർക്കായി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹജ്ജ് ആൻഡ് ഉംറ വിങ് യാത്രയയപ്പും പഠനക്ലാസും സംഘടിപ്പിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് മദനി ഇരിട്ടി ക്ലാസിനു നേതൃത്വം നൽകി. ഒരു വ്യക്തിയെ ജീവിതത്തിൽ പൂർണമായും മാറ്റിയെടുക്കാൻ പര്യാപ്തമായ, അല്ലാഹുവിനുള്ള അടിമത്വത്തിന്റെ ഏറ്റവും വലിയ വിളംബരമാണ് ഹജ്ജിലൂടെ പ്രഖ്യാപിക്കപ്പെടുന്നതെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് നിസാർ ചെട്ടിപ്പടി, സെക്രട്ടറി അജ്മൽ ജൗഹർ, ഹജ്ജ് ആൻഡ് ഉംറ വിഭാഗം കൺവീനർ റഷീദ് കണ്ണൂർ, കോഓഡിനേറ്റർ അഹ്മദ് മുസ്തഫ, അലി റഷാദ്, കെ.ടി. റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

