Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകരിപ്പൂരിൽ ഹജ്ജ്...

കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയൻറ് പുനഃസ്ഥാപിക്കണം -ഗപാഖ്

text_fields
bookmark_border
കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയൻറ് പുനഃസ്ഥാപിക്കണം -ഗപാഖ്
cancel

ദോ​ഹ: കേ​ര​ള​ത്തി​ൽ​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ്ജ് യാ​ത്ര​ക്കാ​ർ ഉ​ള്ള മ​ല​ബാ​ർ ഏ​രി​യ​യി​ലെ കാ​ലി​ക്ക​റ്റ് എ​യ​ർ​പോ​ർ​ട്ടി​നെ മ​റി​ക​ട​ന്ന് ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റ് കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യ കേ​ന്ദ്ര ന​ട​പ​ടി ഹ​ജ്ജ് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന്​ ഗ​ൾ​ഫ് കാ​ലി​ക്ക​റ്റ് എ​യ​ർ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ 'ഗ​പാ​ഖ്' വ്യ​ക്ത​മാ​ക്കി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​െൻറ വി​ക​സ​ന​ത്തി​ന്​ വി​ഘാ​തം സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്​ ഈ ​നീ​ക്ക​മെ​ന്നും വി​ല​യി​രു​ത്തി.

വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് അ​പ​ക​ട റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​ട്ടും പു​ന​രാ​രം​ഭി​ക്കാ​ത്ത​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. അ​പ​ക​ട റി​പ്പോ​ർ​ട്ടി​ൽ ഒ​രി​ട​ത്തും ടേ​ബി​ൾ ടോ​പ് റ​ൺ​വേ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന​തി​നാ​ൽ ഈ ​കാ​ല​താ​മ​സം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും യോ​ഗം പ്ര​സ്​​താ​വി​ച്ചു. സം​സ്​​ഥാ​ന മ​ന്ത്രി​ത​ല സം​ഘം കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രി​യെ ക​ണ്ട് ച​ർ​ച്ച ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ യോ​ഗം സ്വാ​ഗ​തം ചെ​യ്​​തു.

ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റു​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ നാ​സി​ക് ഏ​രി​യ​യി​ൽ പു​തു​താ​യി ഒ​സാ​ർ എ​യ​ർ​പോ​ർ​ട്ട് ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​ത്. 15,000 യാ​ത്ര​ക്കാ​രെ പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​വി​ടെ പു​തി​യ എം​ബാ​ർ​ക്കേ​ഷ​ൻ അ​നു​വ​ദി​ച്ച​പ്പോ​ൾ, എ​ത്ര​യോ ഇ​ര​ട്ടി യാ​ത്രി​ക​ർ വ​രു​ന്ന മ​ല​ബാ​റി​ലെ ഹാ​ജി​മാ​ർ​ക്ക് ഒ​രു സൗ​ക​ര്യ​വും ഇ​ല്ലെ​ന്ന​ത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഹ​ജ്ജ് കാ​ര്യ​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, പാ​ർ​ലെ​മെൻറ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട്​ 'ഗ​പാ​ഖ്​' ക​ത്ത​യ​ച്ചു.

പ്ര​സി​ഡ​ൻ​റ് കെ.​കെ. ഉ​സ്മാ​ൻ, ജ​ന.​സെ​ക്ര​ട്ട​റി ഫ​രീ​ദ് തി​ക്കോ​ടി, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, മു​സ്ത​ഫ എ​ല​ത്തൂ​ർ, അ​ൻ​വ​ർ സാ​ദ​ത്ത്, ഷാ​ന​വാ​സ്, മ​ശ്ഹൂ​ദ് തി​രു​ത്തി​യാ​ട്, അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ, കോ​യ കൊ​ണ്ടോ​ട്ടി, ശാ​ഫി മൂ​ഴി​ക്ക​ൽ, ഗ​ഫൂ​ർ കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hujjkaripoor
News Summary - Hajj embarkation point to be restored in Karipur: Gapakh
Next Story