Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹജ്ജ്, ഉംറ...

ഹജ്ജ്, ഉംറ രജിസ്​േട്രഷന്​ മൊബൈൽ ആപ് ഉടൻ -ഔഖാഫ് മന്ത്രാലയം

text_fields
bookmark_border
ഹജ്ജ്, ഉംറ രജിസ്​േട്രഷന്​ മൊബൈൽ ആപ് ഉടൻ -ഔഖാഫ് മന്ത്രാലയം
cancel
camera_alt

ഔ​ഖാ​ഫ്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​‍െൻറ പു​തി​യ വെ​ബ്​​സൈ​റ്റ്​ പു​റ​ത്തി​റ​ക്കു​ന്നു

ദോ​ഹ: ഹ​ജ്ജ്, ഉം​റ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ഉ​ട​ൻ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് ഔ​ഖാ​ഫ് ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നാ​യു​ള്ള ര​ജി​സ്​േ​ട്ര​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ണ​മാ​യും ഇ​ല​ക്േ​ട്രാ​ണി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ പു​തി​യ മൊ​ബൈ​ൽ ആ​പ് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ആ​പ് വ​ഴി​യൊ​രു​ക്കു​മെ​ന്നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം​സ്​ വി​ഭാ​ഗം ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ മ​ൽ​കി അ​റി​യി​ച്ചു. ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തിെൻറ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റ് ലോ​ഞ്ചി​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹ​ജ്ജ്, ഉം​റ ര​ജി​സ്​േ​ട്ര​ഷ​നാ​യി പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​പ് ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030നോ​ട​നു​ബ​ന്ധി​ച്ച് ഇ​ല​ക്േ​ട്രാ​ണി​ക്, ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്​​ഫോ​ർ​മേ​ഷ​ൻ രം​ഗ​ത്ത് കൂ​ടു​ത​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി ഔ​ഖാ​ഫ് മ​ന്ത്രി ഗാ​നിം ബി​ൻ ഷ​ഹീ​ൻ ബി​ൻ ഗാ​നി​മിെൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പു​തി​യ മൊ​ബൈ​ൽ ആ​പ് പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഔ​ഖാ​ഫ്, ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിെൻറ പു​തി​യ വെ​ബ്സൈ​റ്റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള 41 സേ​വ​ന​ങ്ങ​ളു​ൾ​പ്പെ​ടെ മ​ന്ത്രാ​ല​യ​ത്തിെൻറ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും എ​ത്തി​ക്കു​ക​യും പേ​പ്പ​ർ ന​ട​പ​ടി​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് സേ​വ​ന​ങ്ങ​ൾ ഇ​ല​ക്േ​ട്രാ​ണി​ക് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile App
News Summary - Hajj and Umrah Registration Mobile App Coming Soon - Ministry of Awqaf
Next Story