ഹെയർ റിവൈവ് ഇന്ത്യ ദോഹയിൽ ഇന്ന് പ്രവർത്തനമാരംഭിക്കും
text_fieldsഹെയർ റിവൈവ് ഇന്ത്യ മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ, ഓപറേഷൻ മാനേജർ സലാം വാണിമേൽ എന്നിവർ വാർത്തസമ്മേളനത്തിൽ
ദോഹ: ഹെയർ റിവൈവ് ഇന്ത്യയുടെ പുതിയ ശാഖ സെപ്റ്റംബർ ഒന്നിന് നാലുമണിക്ക് ഡി റിങ് റോഡിൽ അൽ ഹിലാൽ ഏരിയയിൽ (G4S സെക്യൂരിറ്റി ഓഫിസിന് എതിർവശത്ത്) ആരംഭിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി അൾട്രാ-മോഡേൺ, പ്രകൃതിദത്തമായി കാണപ്പെടുന്ന ഹെയർ ഫിക്സിങ് തുടങ്ങിയ പരിഹാരങ്ങൾ വാഗ്ദാനം ചെയ്ത് മിഡിലീസ്റ്റ് കാലാവസ്ഥക്ക് അനുകൂലമായാണ് പുതിയ അത്യാധുനിക കേന്ദ്രം രൂപകൽപന ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കളുടെ ദീർഘകാല സംതൃപ്തിയും പ്രകടനവും ഉറപ്പാക്കി, നിലവിലുള്ള ഹെയർ സിസ്റ്റങ്ങൾക്ക് സേവനം നൽകാനും പരിപാലിക്കാനും പരിചയസമ്പന്നരായ പ്രഫഷനൽ ടെക്നീഷ്യന്മാർ ഇവിടെ ലഭ്യമാണെന്ന് മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ, ഓപറേഷൻ മാനേജർ സലാം വാണിമേൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി വൈറ്റിലയിലുള്ള ഹെഡ് ഓഫിസും ഹെയർ ഫിക്സിങ്, ഹെയർ ട്രാൻസ്ലാന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ചെങ്ങന്നൂരിലെ ബ്രാഞ്ചുമുള്ളതിനാൽ, ഹെയർ റിവൈവ് ഇന്ത്യ നൂതനത്വം, വൈദഗ്ദ്ധ്യം, ഉപഭോക്തൃ പരിചരണം എന്നിവയുമായി മുന്നേറുകയാണ്. പുതിയ ദോഹ ബ്രാഞ്ചിലേക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതായും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

