മവാതിര്‍ സിറ്റിയിൽ ഏറ്റവും വലിയ ഫാഹിസ് കേന്ദ്രം വരും
text_fieldsദോഹ: ഖത്തറില്‍ ഏറ്റവും വലിയ വാഹന സാങ്കേതിക പരിശോധനാ കേന്ദ്രം(ഫാഹ ിസ്) മവാതിര്‍ സിറ്റിയിൽ വരുന്നു. ട്രക്കുകളെയും വലിയ വാഹനങ്ങളെയും ഉ ള്‍ക്കൊള്ളുന്ന സൗകര്യം ഉണ്ടാകും. ഇതോടെ വലിയ വാ ഹനങ്ങള്‍ക്ക് പരിശോധനക്കാ യി ദോഹയിലേക്കോ അല്വഖ്റയിലേക്കോ പ്രവേശിക്കേണ്ട സാഹചര്യമുണ്ടാ കി ല്ല. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യ ം വെളിപ്പെടുത്തിയത്. ഹെവി, ലൈറ്റ് വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്കുള്ള സൗകര്യം കേന്ദ്രത്തിലുണ്ടാകും. 16 പരിശോധനാലൈനുക ളാണ് പുതിയ ഫാഹിസ് കേന്ദ്രത്തിൽ ക്രമീകരിക്കുക.
രാജ്യത്തെ ഫാഹിസ് സ്റ്റേഷനുകളിലെ സേവനം കൂടുതൽ വിപുലീകരിക്കും. ഇതിെൻറ ഭാഗമായി ഉടന്‍തന്നെ വിഐപി സേവനങ്ങളും ഉടന്‍ നടപ്പാക്കും. ഇതുപ്രകാരം വാഹനങ്ങളുടെ പരിശോധനാ നടപടികള്‍ അഞ്ചുമി നുട്ടില്‍ താഴെ സമയംകൊണ്ട് പൂര്‍ത്തീകരിക്കാനാകും. സാങ്കേതിക പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറിയ 5875 വാഹനങ്ങളെയാണ് കഴിഞ്ഞവര്‍ഷം ആദ്യ മൂന്നുമാസത്തിനുള്ളില്‍ മാത്രം പിടിച്ചെടുത്തത്.
ഒരേ സ്ഥലത്തു വെച്ചുതന്നെ വാഹന സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കാനാവശ്യമായ സൗകര്യങ്ങളാണ് ഫാഹിസ് കേന്ദ്രങ്ങളിലുള്ളത്. സാങ്കേതിക പരിശോധന സംബന്ധിച്ച എല്ലാ സേവനങ്ങളും ഉണ്ടാകും. റോഡ് പെര്‍മിറ്റ്( ഇസ്തിമാറ) പുതുക്കല്‍, വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭിക്കും.
വാഹന പരിശോധന ഏകജാലക സംവിധാനത്തിലായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത.
വാഹനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പരിശോധനയും ഇവിടെ ലഭ്യമാകും. പുക, ലൈറ്റ്, ബ്രേക്ക് തുടങ്ങിയവയും പരിശോധിക്കും. ജീവനക്കാര്‍ വാ ഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഉടമകള്‍ക്ക് അത് സ്ക്രീനില്‍ കാണാം. വാഹനത്തില്‍ നിന്നിറങ്ങാതെ റോഡ് പെര്‍മിറ്റും ഇന്‍ഷുറന്‍സും പുതുക്കാനും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടക്കാനും മറ്റുപരിശോധ നകള്‍ പൂര്‍ത്തിയാക്കാനും സൗകര്യമുണ്ടാകും. പാര്‍ക്കിങ് ഏരിയയും കാത്തിരിപ്പുകേന്ദ്രവും വാഹന ഉടമ കള്‍ക്ക് വിശ്രമമുറിയും കഫറ്റീരിയകളുമുള്പ്പടെ എല്ലാ സൗകര്യങ്ങളോടെയുമാണ് ഫാഹിസ് കേന്ദ്രങ്ങള്‍ പ്രവർത്തിക്കുക.
പൗരന്മാര്ക്കും താമസക്കാര്‍ക്കും അവരുടെ സ്ഥലങ്ങളില്‍തന്നെ സേവനങ്ങള്‍ ലഭ്യമാക്കുക, സേവനങ്ങള്‍ വികേന്ദ്രീകരിക്കുക എന്നിവ മുന്‍നിര്‍ത്തിയുള്ള ആഭ്യന്തരമന്ത്രാലയത്തിെൻറ നിര്‍ദേശങ്ങളുടെ ച ട്ടക്കൂടുകള്ക്കുള്ളില്നിന്നുകൊണ്ടാണ് പുതിയ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇതിെൻറ ഭാഗമായാണ് മവാതിര്‍ സിറ്റിയിൽ പുതിയ കേന്ദ്രം വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
