അമീറുമായി കൂടിക്കാഴ്ച നടത്തി ഗുട്ടെറസ്
text_fieldsയു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ദോഹ ഫോറത്തിൽ പങ്കെടുക്കാനെത്തിയ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സാഹചര്യങ്ങൾ ചർച്ച നടത്തിയ ഇരുവരും ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി.
ഗസ്സയിലെ വെടിനിർത്തലിനും മധ്യസ്ഥശ്രമങ്ങൾക്കുമായി ഖത്തർ നടത്തിയ ഇടപെടലിന് ഗുട്ടെറസ് നന്ദി അറിയിച്ചു. സെനഗാൾ പ്രസിഡന്റ് മാക്കി സാൾ, യു.എസ് കോൺഗ്രസ് അംഗം ലിൻഡ്സെ ഗ്രഹാം എന്നിവരുമായും അമീർ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.

